അച്ഛന്‍ മരിച്ചിട്ട് സിനിമാ ലോകത്ത് നിന്ന് ആരും വന്നില്ല, അഭിനയം നിര്‍ത്തുന്നുവെന്ന് സുരേഷ് ഗോപി


അച്ഛന്‍ മരിച്ചിട്ട് സിനിമാ ലോകത്ത് നിന്ന് ആരും വന്നില്ല, അഭിനയം നിര്‍ത്തുന്നുവെന്ന് സുരേഷ് ഗോപി

അച്ഛന്‍ മരിച്ചിട്ട് സിനിമാ ലോകത്ത് നിന്ന് ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് സുരേഷ് ഗോപി. ഇത്ര നീചമായ സിനിമാ ലോകത്ത് താന്‍ ഇനി തുടരില്ലെന്നും സുരേഷ് ഗോപി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഊട്ടിയില്‍ ഒരു സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിന് ഇടയിലാണ് അച്ഛന്‍ മരിച്ച വിവരം സുരേഷ് ഗോപി അറിയുന്നത്. ഉടനെ തന്നെ സുരേഷ് ഗോപി വീട്ടിലേക്ക് മടങ്ങിയെത്തി. എന്നാല്‍ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയായിട്ടും അഭിനയിക്കാന്‍ എത്താത്ത താരത്തോട് ഒരു മുതിര്‍ന്ന താരം കാര്യം അന്വേഷിച്ചപ്പോഴാണ് സുരേഷ് ഗോപി പൊട്ടിക്കരഞ്ഞുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.

പല തവണ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് സുരേഷ് ഗോപി താന്‍ അഭിനയം നിര്‍ത്തുന്ന കാര്യം വേദനയോടെ പറഞ്ഞത്. ‘എന്റെ അച്ഛന്‍ മരിച്ചു. ഈ സിനിമാലോകത്തു നിന്ന് ഒരാള്‍ പോലും എന്റെ വീട്ടിലൊന്ന് കയറിയില്ല. ഒരാശ്വാസ വാക്കു പോലും ആരും പറഞ്ഞില്ല. അത്രയ്ക്ക് നീചമായ ഈ സിനിമാ ലോകത്ത് ഞാനെന്തിന് തുടരണം’ എന്നായിരുന്നു സുരേഷ് ഗോപി ചോദിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 364
Latest Updates