1 GBP = 103.12

എം എല്‍ എ ആകാമെന്ന സുരേന്ദ്രന്റെ സ്വപ്‌നങ്ങള്‍ പൊലിയുന്നു; പരേതരുടെ പട്ടികയിലെ മൂന്ന് പേര്‍ ഹൈക്കോടതിയില്‍ ഹാജരായി

എം എല്‍ എ ആകാമെന്ന സുരേന്ദ്രന്റെ സ്വപ്‌നങ്ങള്‍ പൊലിയുന്നു; പരേതരുടെ പട്ടികയിലെ മൂന്ന് പേര്‍ ഹൈക്കോടതിയില്‍ ഹാജരായി

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ മരിച്ചവരും വിദേശത്തുണ്ടായിരുന്നവരും വരെ വോട്ട് ചെയ്‌തെന്ന ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ വാദം പൊളിയുന്നു. കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് സുരേന്ദ്രന്‍ സമര്‍പ്പിച്ച പരേതരുടെ പട്ടികയില്‍ പെട്ട ആറ് പേരില്‍ മൂന്ന് പേരും ഹൈക്കോടതിയില്‍ ഹാജരായതോടെയാണ് അദ്ദേഹത്തിന്റെ എം.എല്‍.എ മോഹം പൊലിയുന്നത്.
മഞ്ചേശ്വരം വോര്‍ക്കാടി ബാക്രബയലിലെ ഹമീദ് കുഞ്ഞി(79), മംഗല്‍പാടി പഞ്ചായത്തിലെ ഉപ്പള ഗേറ്റ് ബൂത്ത് നമ്പര്‍ അറുപതിലെ അബ്ദുള്ള മമ്മൂഞ്ഞി, ബംബ്രാണ നഗറിലെ ആയിഷ(60) എന്നിവരടക്കം ആറുപേര്‍ മരിച്ചവരാണെന്നാണ് സുരേന്ദ്രന്റെ വാദം. എന്നാല്‍ ഇവരില്‍ മൂന്ന് പേര്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഹാജരായി. അതേസമയം, ജീവിച്ചിരിക്കുന്ന തങ്ങളെ പരേതരാക്കിയ സുരേന്ദ്രനെതിരെ ഇവര്‍ നിയമ നടപടിക്കൊരുങ്ങുകയാണ്. കള്ളവോട്ട് ചെയ്‌തെന്ന് വ്യാജ പ്രചാരണം നടത്തി
യ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ഹമീദ് കുഞ്ഞിയുടെ ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം, സമന്‍സ് നല്‍കാന്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയ ദൂതനെ കബളിപ്പിച്ച് സമന്‍സില്‍ പേരുമായി സാമ്യതയുള്ള ചിലരാണ് അത് കൈപ്പറ്റിയതെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും താന്‍ കോടതിയില്‍ സമര്‍പ്പിച്ചത് യഥാര്‍ത്ഥ മരണ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more