1 GBP = 103.12

ഫുൾകോർട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ജഡ്ജിമാർ രംഗത്ത്

ഫുൾകോർട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ജഡ്ജിമാർ രംഗത്ത്

ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫുൾകോർട്ട് വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജിമാർ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് രണ്ട് ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തയച്ചു. ജഡ്ജിമാരായ രഞ്ജൻ ഗൊഗോയും മഥൻ ബി ലോക്കൂറുമാണ് കത്തയച്ചത്.

സുപ്രീംകോടതിയുെട ഭാവിക്കും സുരക്ഷക്കും വേണ്ടി ഫുൾകോർട്ട് വളിക്കണമെന്നാണ് കത്തിൽ ജഡ്ജിമാർ ആവശ്യപ്പെടുന്നത്.

ചിഫ്​ ജസ്​റ്റി​സ് ദീപക് മിശ്രയുടെ നടപടികളോട്​ വിയോജിച്ച്​ ജസ്​റ്റിസ്​ ജെ. ചേലമേശ്വറി​​​െൻറ നേതൃത്വത്തിൽ രഞ്​ജൻ ഗോഗോയ്​, മദൻ ബി.ലോകൂർ, കുര്യൻ ജോസഫ്​ എന്നിവർ നേരത്തെ വാർത്താ സമ്മേളനം വിളിച്ചിരുന്നു. പിന്നീട് കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ ചീഫ്​ ജസ്​റ്റി​സിനെ കുറ്റവിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇത് രാജ്യസഭാ അധ്യക്ഷൻ തള്ളുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more