1 GBP = 103.68

തൂക്ക് കയർ ഒഴിവാക്കി വധശിക്ഷയ്‌ക്ക് മറ്റ് മാർഗങ്ങൾ തേടണമെന്ന് സുപ്രീം കോടതി

തൂക്ക് കയർ ഒഴിവാക്കി വധശിക്ഷയ്‌ക്ക് മറ്റ് മാർഗങ്ങൾ തേടണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തൂക്ക് കയർ ഒഴിവാക്കി വധശിക്ഷയ്‌ക്ക് മറ്റ് മാർഗങ്ങൾ തേടണമെന്ന് സുപ്രീം കോടതി. തൂക്കിക്കൊല്ലുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ റിഷി മൽഹോത്ര സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.
തൂക്കിക്കൊല്ലുന്നത് കാലഹരണപ്പെട്ട ശിക്ഷാരീതിയാണെന്നും വധശിക്ഷയ്‌ക്ക് ഇരയാവുന്ന പ്രതികൾക്ക് വേദനയില്ലാതെ മരിക്കാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മൽഹോത്രയുടെ ഹർജി. ഓരോ വ്യക്തിയുടെ മരണത്തിനും മഹത്വമുണ്ട്.വളരെ ചെറിയ വേദനയോടെ മരിക്കുന്നതിന് വ്യക്തിക്ക് അവകാശവുമുണ്ട്. എന്നാൽ കഴുവിലേറ്റമ്പോൾ അത് ആരംഭിക്കുന്നത് മുതൽ മരണം സംഭവിക്കുന്നത് വരെയുള്ള സമയത്തിനുള്ളിൽ വളരെ വലിയ വേദനയാണ് കുറ്റവാളി അനുഭവിക്കുന്നത്. ഇതിലൂടെ അയാളുടെ അന്തസ്സും മരണത്തിന്റെ മഹത്വവും നഷ്‌ടപ്പെടുകയാണെന്ന് റിഷി മൽഹോത്ര ഹർജിയിൽ പറയുന്നു.

ഹർജിയുടെ അടിസ്ഥാനത്തിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മറ്റ് മാർഗങ്ങളെ കുറിച്ച് ചിന്തിക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന്റെ സഹായത്തോടെയാണ് കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഒരാൾ വേദനയോടല്ല,സമാധാനപരമായി മരിക്കണം.വേദനയില്ലാത്ത മരണത്തിന് പകരം വയ്‌ക്കാൻ മറ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഹർജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി. ഭരണഘടനയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി മരണം വരെ തൂക്കിലേറ്റുന്ന രീതി അവസാനിപ്പിക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more