1 GBP = 103.92
breaking news

ഹാദിയ കേസ്; അശോകനോടും എൻഐഎയോടും മറുപടി നല്‍കാന്‍ സുപ്രിം കോടതി

ഹാദിയ കേസ്; അശോകനോടും എൻഐഎയോടും മറുപടി നല്‍കാന്‍ സുപ്രിം കോടതി

ദില്ലി: സുപ്രിം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ഹാദിയ ഉന്നയിച്ച ആരോപണങ്ങളിൽ മറുപടി നൽകാൻ എൻഐഎയ്ക്കും, അച്ഛൻ അശോകനും സുപ്രിം കോടതി അനുമതി നൽകി. ഒരാഴ്ചക്കുളിൽ മറുപടി നൽകണമെന്നാണ് സുപ്രിം കോടതി നിർദേശം. അതേസമയം സത്യവാങ്മൂലത്തിൽ രാഹുൽ ഈശ്വറിന് എതിരെ ഹാദിയ ഉന്നയിച്ച ആക്ഷേപങ്ങൾ സുപ്രിം കോടതി നീക്കി.

ഹാദിയയെ സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമം ഉണ്ടായെങ്കിൽ ഇടപെടേണ്ടത് സർക്കാർ അല്ലേ എന്ന് കോടതി ആരാഞ്ഞു. ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹത്തിൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചു നിന്നായിരുന്നു ഇന്നും സുപ്രിം കോടതിയുടെ ചോദ്യങ്ങൾ. ഹാദിയ പ്രലോഭനങ്ങൾക്ക് വശപ്പെട്ടതാണോയെന്ന് കോടതി പരിഗണിക്കേണ്ട വിഷയമല്ല.

ഹാദിയയെ സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമമുണ്ടെന്ന് വിവരം ലഭിച്ചാൽ ഇടപെടേണ്ടത് സർക്കാരാണ്. വിദേശ യാത്ര തടയാൻ സർക്കാരിന് കഴിയും. വിദേശത്തേക്ക് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നാണ് പരാതിയെങ്കിൽ ഹൈക്കോടതിക്ക് ഇടപെടാം. ഹാദിയയുടെ സത്യവാങ്മൂലം പരിഗണിച്ച കോടതി എൻഐഎയ്ക്കും അശോകനും ആരോപണങ്ങളിൽ മറുപടി ഫയൽ ചെയ്യാൻ അനുമതി നൽകി.

ഉദ്യോഗസ്ഥർക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. അതേസമയം ഇസ്‌ലാം മതവിശ്വാസം ഉപേക്ഷിക്കാൻ രാഹുൽ ഈശ്വർ നിർബന്ധിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് രാഹുലിന്റെ അഭിഭാഷകൻ പരാതിപ്പെട്ടു. തുടർന്നാണ് ഈ പരാമർശങ്ങൾ കോടതി നീക്കം ചെയ്തത്. വിദേശ റിക്രൂട്ട്‌മെന്റിന്റെ പേരിലാണ് ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ധാക്കിയതെന്ന അശോകന്റെ വാദം കോടതി ചോദ്യം ചെയ്തു. കേസിൽ മാർച്ച് എട്ടിന് വാദം തുടരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more