1 GBP = 103.75
breaking news

വനിതാദിനത്തിൽ എമിറേറ്റ്സിന്റെ ‘സൂപ്പര്‍വുമണ്‍ വിമാനം’; 75 വനിതാ ജീവനക്കാര്‍ കൈകോര്‍ത്തു

വനിതാദിനത്തിൽ എമിറേറ്റ്സിന്റെ ‘സൂപ്പര്‍വുമണ്‍ വിമാനം’; 75 വനിതാ ജീവനക്കാര്‍ കൈകോര്‍ത്തു

ദ​ുബൈ: അന്തര്‍ദേശീയ വനിതാദിനത്തിന്​ മുന്നോടിയായി ദുബൈയില്‍ നിന്ന് ഒരു സൂപ്പര്‍വുമണ്‍ വിമാനം പറന്നുയര്‍ന്നു. ദുബൈയുടെ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്സാണ് വനിതാ ജീവനക്കാര്‍ മാത്രം നിയന്ത്രിക്കുന്ന വിമാനം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പറത്തിയത്.
എമിറേറ്റ്സി​​െൻറ ഇകെ 225 എയര്‍ബസ് എ380 വിമാനമാണ്​ ഇതിന്​ ഉപയോഗിച്ചത്​.

സര്‍വീസി​​െൻറ സകല മേഖലയിലും വനിതകളാണ്​ ഉണ്ടായിരുന്നത്​. ഫ്ലൈറ്റ് ഓപ്പറേഷന്‍സ്, സര്‍വീസ് ആന്‍ഡ് ഡെലിവറി, എഞ്ചിനീയറിംങ്, എയര്‍പോര്‍ട്ട് സര്‍വീസ്, കാറ്ററിങ്, ഡനാറ്റ്, എമിറേറ്റ്സ് സ്കൈ കാര്‍ഗോ, ട്രാന്‍സ്ഗാര്‍ഡ്, ഗ്രൂപ്പ് സെക്യൂരിറ്റി എന്ന് വേണ്ട മുഴുവന്‍ രംഗങ്ങളിലും വനിതകള്‍ നിറഞ്ഞു.

75 വനിതകളാണ്​ ചരിത്രയാത്രക്കായി കൈകോര്‍ത്തത്. കാനഡ സ്വദേശി പാട്രിക്ക ബിഷോഫ് ആയിരുന്നു ക്യാപ്റ്റന്‍. ഇംഗ്ലീണ്ട്​ സ്വദേശി റബേക്ക ലോഫീദ്, പോളണ്ടിൽ നിന്നുള്ള വേറോനിക്ക ഫോര്‍മേല എന്നിവര്‍ കൂടി അടങ്ങുന്ന സംഘത്തിനായിരുന്നു സൂപ്പര്‍വുമന്‍ വിമാനത്തി​​െൻറ കടിഞ്ഞാണ്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more