1 GBP = 104.13

ലോക സമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ ഓസ്ട്രേലിയയില്‍….

ലോക സമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ ഓസ്ട്രേലിയയില്‍….

കെ.ജെ.ജോണ്‍
മെൽബൺ : ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാന്‍, പ്രശസ്ത വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും, വേൾഡ് പീസ്‌ മിഷന്‍ ചെയർമാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ 2018 ജനുവരി 20 മുതല്‍ ഫെബ്രുവരി 4 വരെ ഓസ്ട്രേലിയയിലെ വിവിധ ദേവാലയങ്ങളില്‍ സമാധാന സന്ദേശം നൽകുന്നു. മെൽബൺ , ബ്രിസ്ബേയിന്‍, ബൻഡബർഗ്ഗ് എന്നിവിടങ്ങളിലാണ് ശുശ്രൂഷകള്‍ നടത്തുന്നത്.

“തലമുറകൾക്ക് നന്മ പകർന്നു നൽകുന്ന തിരുവചന പ്രബോധനങ്ങളും, പ്രായോഗിക ജീവിത പാഠങ്ങളും 37 വർഷത്തെ കൗൺസിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫന്‍ നല്കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങൾക്ക് ഉണർവ്വും പ്രാർത്ഥനാജീവിതത്തിനു ആഴവും നല്കുന്നതാണെന്ന്” വേള്ഡ് പീസ്‌ മിഷന്റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ:ബോബി ജോസ് കട്ടിക്കാട് അഭിപ്രായപ്പെട്ടു.
സണ്ണി സ്റ്റീഫനുമായി കൗൺസിലിംഗിനും സൌകര്യമുണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങൾക്ക്
ഷാജി – മെൽബൺ :+61 401 221 343
ബിനോയ്‌ – ബണ്ടബർഗ്ഗ് :+61 421 491 528
ജയിംസ് – ബ്രിസ്ബയിന്‍ : +61 401 263 911
[email protected]
www.worldpeacemission.net

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more