1 GBP = 104.17

ഗുർദാസ്​പൂരിൽ ബി.ജെ.പിയെ തകർത്ത്​ കോൺഗ്രസ്​; ഭൂരിപക്ഷം ഒരു ലക്ഷത്തിലേറെ

ഗുർദാസ്​പൂരിൽ ബി.ജെ.പിയെ തകർത്ത്​ കോൺഗ്രസ്​; ഭൂരിപക്ഷം ഒരു ലക്ഷത്തിലേറെ

ഗുർദാസ്​പൂർ: പഞ്ചാബിലെ ബി.ജെ.പി ശക്​തി കേന്ദ്രമായ ഗുർദാസ്​പുർ ലോക്​ സഭാ മണ്ഡലത്തി​െല ഉപ​െതരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ 10,8230 വോട്ടി​​െൻറ ഭൂരിപക്ഷം. ബി.ജെ.പി, കോൺഗ്രസ്​, ആംആദ്​മി പാർട്ടികളുടെ ത്രികോണ മത്​സരം പ്രതീക്ഷിച്ച മണ്ഡലത്തിൽ വ്യക്​തമായ ഭൂരിപക്ഷമാണ്​ കോ​ൺഗ്രസ്​ സ്​ഥാനാർഥി സുനിൽ ജാഖർ നേടിയത്​.

രണ്ട്​ കേന്ദ്രങ്ങളിലായി രാവിലെ എട്ടുമണിക്ക്​ വോ​െട്ടണ്ണൽ തുടങ്ങി. ഉച്ചക്ക്​ ശേഷം ഫലം പ്രഖ്യാപിക്കും. പഞ്ചാബി​ൽ ക്യാപ്​റ്റൻ അമരീന്ദർ സിങ്ങി​​​​െൻറ നേതൃത്വത്തിൽ ആറുമാസം പ്രായമായ കോൺഗ്രസ്​ സർക്കാറിനുള്ള ജനകീയതയാണ്​ തെര​െഞ്ഞടുപ്പ്​ ഫലത്തിൽ പ്രതിഫലിച്ചിരിക്കുന്നതെന്നാണ്​ വിലയിരുത്തൽ. എൻ.ഡി.എ സർക്കാറിനുള്ള ഹിതപരിശോധനയായിരിക്കും തെരഞ്ഞെടുപ്പെന്ന്​ കോൺഗ്രസ്​ സ്​ഥാനാർഥി സുനിൽ ജാഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കോൺഗ്രസ്​ പ്രവർത്തകരുടെ വിജയാഹ്ലാദം
നടനും രാഷ്​ട്രീയക്കാരനുമായ വിനോദ്​ ഖന്ന നാലു തവണ ബി.ജെ.പി ടിക്കറ്റിൽ ഗുർദാസ്​പൂരിൽ നിന്ന്​ ലോക്​സഭയി​െലത്തിയിരുന്നു. ഖന്നയു​െട മരണത്തോടെയാണ്​ സീറ്റ്​ ഒ​ഴിവു വന്നത്​. സീറ്റ്​ തിരിച്ചു പിടിക്കാൻ ബി.ജെ.പി എല്ലാ വിധം ശ്രമവും നടത്തിയിരുന്നെങ്കിലും പുറംതള്ളപ്പെടുകയായിരുന്നു. സ്വരൺ സലാരിയ, റിട്ട. മേജർ ജനറൽ സുരേഷ്​ ഖജുറിയ എന്നിവരായിരുന്നു​ ബി.ജെ.പി, എ.എ.പി സ്​ഥാനാർഥികൾ. ഇവരടക്കം 11സ്​ഥാനാർഥിയാകളാണ്​ മത്​സരത്തിനുണ്ടായിരുന്നത്​. ഒക്​ടോബർ 11ന്​ നടന്ന ഉപതെരഞ്ഞെടുപ്പിൽ 56 ശതമാനമായിരുന്നു പോളിങ്ങ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more