1 GBP = 103.16

പണം തന്നത് മാഡമെന്ന് സൂനി, കേസില്‍ പങ്കില്ല

പണം തന്നത് മാഡമെന്ന് സൂനി, കേസില്‍ പങ്കില്ല

നടി അക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയില്‍ മാഡത്തിന് പങ്കില്ലെന്ന് പള്‍സര്‍ സുനി. മാഡമാണ് തനിക്ക് പണം തന്നതെന്നും അല്ലാതെ മറ്റ് കാര്യങ്ങള്‍ മാഡത്തിന് അറിയില്ലായിരുന്നുവെന്നും സുനി വ്യക്തമാക്കി. മാഡം ആരാണ് എന്നത് പിന്നീട് പറയാമെന്നും സുനി വ്യക്തമാക്കി. കേസില്‍ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനില്‍ കുമാര്‍ മുന്‍പ്രസ്താവനകളില്‍ നിന്ന് മലക്കം മറിഞ്ഞത്.

നടി കാവ്യാമാധവനെ പരിചയമുണ്ടെന്നും പള്‍സര്‍ സുനി വ്യക്തമാക്കി. തന്നെ അറിയില്ലെന്ന് കാവ്യ പറയുന്നത് ശരിയല്ലെന്നും പലപ്പോഴും താന്‍ പണം തട്ടിയിട്ടുണ്ടെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയില്‍ നടിയെ അക്രമിച്ച സംഭവത്തില്‍ മാഡത്തിന് പങ്കുണ്ടെന്ന് മുന്‍പ് സുനി പറഞ്ഞിരുന്നു. മാഡത്തിന്റെ പേര് ജയിലില്‍ കഴിയുന്ന വിഐപി പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും മുന്‍പ് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more