1 GBP = 104.24

സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കമ്മ്യുണിറ്റി ദശാബ്ദി നിറവില്‍; ഇടവക ദിനം ഫെബ്രുവരി 18 ശനിയാഴ്ച , ബിഷപ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും….

സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കമ്മ്യുണിറ്റി ദശാബ്ദി നിറവില്‍; ഇടവക ദിനം ഫെബ്രുവരി 18 ശനിയാഴ്ച , ബിഷപ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും….

മാത്യു ജോസഫ്

സന്ദര്‍ലാന്‍ഡ് : സേവനത്തിന്റെ, ദൈവസ്‌നേഹത്തിന്റെ പത്തുവര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റി, ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു; ഇടവക ദിനാചരണത്തിലൂടെ .സന്ദര്‍ലാന്‍ഡ് സെ. ജോസഫ്സ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കുന്ന വിശുദ്ധ കുര്‍ബാനയോടെ തുടങ്ങുന്ന പരിപാടികളില്‍ നിരവധി വൈദീകര്‍ സഹകാര്‍മികരാകും . തുടര്‍ന്ന് കമ്മ്യുണിറ്റിയിലെ ഫാമിലി യൂണിറ്റുകള്‍ തമ്മിലുള്ള വാശിയേറിയ ബൈബിള്‍ ക്വിസ് മത്സരം അരങ്ങേറും . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ നടക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കു ട്രോഫിയും സമ്മാനങ്ങളും നല്‍കുന്നതാണ്.

പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തെ വിവിധ പരിപാടികള്‍ക്ക് ബഹുമാനപെട്ട ബിഷപ്പ് തുടക്കം കുറിക്കും . ഒക്ടോബറില്‍ സെ. അല്‍ഫോന്‍സാ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന സമാപന ആഘോഷങ്ങളില്‍ ദശാബ്ദി സോവനീര്‍ പ്രസിദ്ധികരിക്കുന്നതായിരിക്കും . കഴിഞ്ഞ പത്തുവര്‍ഷകാലം ദൈവം നല്‍കിയ നന്മകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്ന വേളയില്‍ സന്ദര്‍ലാന്‍ഡിലും പരിസരത്തും നന്മയുടെ ജ്വലിക്കുന്ന ഓര്‍മകളാകുവാനുള്ള ശ്രമത്തിലാണ് ഇടവക സമൂഹം .

ഇടവകദിന പരിപാടികള്‍:-

ഫെബ്രുവരി 18,,ശനിയാഴ്ച – 10 am – ബിഷപ്പിന് സ്വീകരണം, വിശുദ്ധ കുര്‍ബാന

11 .30 – ബൈബിള്‍ ക്വിസ് – CHILDREN

12 .30 – ലഞ്ച് ബ്രേക്ക്

1.30 – ബൈബിള്‍ ക്വിസ് – ADULTS

3 .00 – സമാപനം

അഡ്രസ്: സെ. ജോസഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്, SR4 6HP

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more