1 GBP = 104.18

ബ്രിസ്റ്റോള്‍ STSMCCയുടെ ഈ വര്‍ഷത്തെ സമ്മര്‍ ക്യാമ്പ് ഓഡിയോ 2017 – കുട്ടികളില്‍ നവോന്മേഷവും ആത്മീയ ഉണര്‍വ്വും പകര്‍ന്നു നല്‍കിയ രണ്ട് ദിനങ്ങള്‍….

ബ്രിസ്റ്റോള്‍ STSMCCയുടെ ഈ വര്‍ഷത്തെ സമ്മര്‍ ക്യാമ്പ് ഓഡിയോ 2017 – കുട്ടികളില്‍ നവോന്മേഷവും ആത്മീയ ഉണര്‍വ്വും പകര്‍ന്നു നല്‍കിയ രണ്ട് ദിനങ്ങള്‍….

സിസ്റ്റര്‍. ലീന മേരി

‘അരുളി ചെയ്താലും ദാസനിതാ ശ്രവിക്കുന്നു’ എന്നേറ്റു പറഞ്ഞു കൊണ്ട് പിതാവിന്റെ അടുക്കലേക്ക് ഓടിയണഞ്ഞ സാമുവല്‍ പ്രവാചകനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊണ്ടാണ് ഇത്തവണത്തെ സമ്മര്‍ ക്യാമ്പിന് തുടക്കം കുറിച്ചത്. കര്‍ത്താവിന്റെ അരുളപ്പാടുകള്‍, അവിടത്തെ വചനം, ഒക്കെ അനുദിനം ശ്രവിക്കുമ്പോഴും അത് എത്ര മാത്രം നമ്മുടെ കാതുകളില്‍ പതിയുന്നുണ്ട്. ഈ ലോകത്തെ നിലയ്ക്കാത്ത ശബ്ദഘോഷങ്ങളില്‍ മുങ്ങിത്താഴുമ്പോഴും മൃദുവായി നമ്മുടെ ചുറ്റും സദാസമയം അലയടിച്ചു കൊണ്ടിരിക്കുന്ന ക്രിസ്തുവിന്റെ സ്വരം നമ്മള്‍ കേള്‍ക്കാറുണ്ടോ? എന്നീ ചിന്തകള്‍ ഉള്‍പ്പെടുത്തിയാണ് ഓഡിയോ 2017 (1 listen) – സമ്മര്‍ ക്യാമ്പ് ഇത്തവണ കുട്ടികള്‍ക്കായി വിവിധയിനം പരിപാടികള്‍ തയ്യാറാക്കിയത്.

ജൂണ്‍ 1 നു വ്യാഴാഴ്ച രാവിലെ ഫിഷ്പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ റവ. ഫാ. ജോയി വയലിന്റെയും STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും നേതൃത്വത്തില്‍ നിലവിളക്ക് കൊളുത്തി ക്യാമ്പ് ഉത്ഘാടനം ചെയ്തു. ദിവ്യബലിയോടെ ആരംഭിച്ച ഈ വര്‍ഷത്തെ ക്യാമ്പ് നവോന്മേഷവും ആത്മീയ ഉണര്‍വ്വും പകര്‍ന്നു നല്‍കിയ രണ്ടു ദിനങ്ങള്‍ ആയിരുന്നു.

‘അരുളി ചെയ്താലും ദാസനിതാ ശ്രവിക്കുന്നു: എന്ന വചനത്തിലൂടെ കേള്‍ക്കുക, ശ്രവിക്കുക തമ്മിലുള്ള വ്യത്യാസത്തെ കുട്ടികള്‍ക്ക് മനസിലാക്കി കൊടുത്ത് കൊണ്ട് ഫാ. ജോയി വയലില്‍ people who listened to God & How to be little Saints (Srs. Grace Mary and Leena Mary ) , Effect of Media (Jackie Roy ), Importance of Prayer and Eucharist (Sehion Team ), Speak Lord I am listening (Mr. Osman ), Science and Sensitivity (Prof. Stephen Gomez) ഈ ക്യാംപിനു നേതൃത്വം നല്‍കിയ കോര്‍ഡിനേറ്റേഴ്സ് ആയ ജോമിയും സിനി ജോണും Video, Role Play, Chain Rossary, Chinese Rossary, Chinese Whispers, Meditation തുടങ്ങിയ ആക്ടിവിറ്റിസിലൂടെ മാനസികവും സാമൂഹികവും ആത്മീയവുമായ മൂല്യബോധങ്ങള്‍ നല്‍കി. ഈ വ്യത്യസ്തമായി ഒരു നേഴ്സിങ് ഹോം സന്ദര്‍ശിക്കുവാനും അത് കുട്ടികളില്‍ വലിയ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഒരു അനുഭൂതി ഉളവാക്കുവാനും അവിടുത്തെ അന്തേവാസികളുമായി സംസാരിക്കുവാനും അവരെ കേള്‍ക്കുവാനും സാധിച്ചു.

ക്യാമ്പിന്റെ വിജയത്തിനായി സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കിയ ജോര്‍ജ് സെബാസ്റ്റ്യന്‍, ബിനു ജേക്കബ് മറ്റെല്ലാ ക്രമീകരണങ്ങളും ഒരുക്കിയ ഉണ്ടായ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ജെയിംസ് ഫിലിപ്പ് , അഡ്മിനിസ്‌ട്രേറ്റര്‍ സിജി വാദ്ധ്യാനത്ത്, സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സ്, ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ലിജോ പടയാട്ടില്‍, ജോസ് മാത്യു, PTA അംഗങ്ങള്‍, വോളന്റിയേഴ്സ് എന്നിവര്‍ക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നതായി STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more