1 GBP = 103.12

ചൈനാ അതിര്‍ത്തിയില്‍ തകര്‍ന്ന ഇന്ത്യന്‍ വ്യാമസേനയുടെ യുദ്ധവിമാനത്തിലെ പൈലറ്റുമാരിലൊരാള്‍ മലയാളി

ചൈനാ അതിര്‍ത്തിയില്‍ തകര്‍ന്ന ഇന്ത്യന്‍ വ്യാമസേനയുടെ യുദ്ധവിമാനത്തിലെ പൈലറ്റുമാരിലൊരാള്‍ മലയാളി

ന്യൂഡല്‍ഹി: പരിശീലന പറക്കലിനിടെ ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരിലൊരാള്‍ തിരുവനന്തപുരം സ്വദേശിയാണെന്ന് സൂചന ലഭിച്ചു. വിമാനം തകര്‍ന്നെങ്കിലും രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടതായാണ് വിവരം.

അതിര്‍ത്തിയ്ക്ക് സമീപം ആസാമിലെ തേസ്പൂരില്‍ വച്ചാണ് വിമാനം കാണാതായത്. പിന്നീട് സൈന്യം നടത്തിയ തെരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചല്‍ അതിര്‍ത്തിയിലെ സിഫാ താഴ്‌വരയില്‍ നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, പൈലറ്റുമാരെ സംബന്ധിച്ച് വിവരമൊന്നും ആദ്യഘട്ടത്തിലെ തെരച്ചിലില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍, ഇവര്‍ വിമാനം തകര്‍ന്നുവീണതിന് സമീപം ഉള്‍ക്കാട്ടിലുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. കനത്ത മഴകാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും സൂചനയുണ്ട്. എങ്കിലും ഇവരെ എങ്ങനയെും രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് സൈന്യം. ഹെലികോപ്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് രക്ഷാദൗത്യം നടത്തുന്നത്.

പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണെന്ന വിവരം ഉച്ചയോടെയാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന്റെ അച്ഛനും ബന്ധുക്കളും വിമാനമാര്‍ഗ്ഗം അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തകര്‍ന്നുവീണ വിമാനത്തില്‍ പൈലറ്റും കോ പൈലറ്റുമാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 9.30ഓടെ പറന്നുയര്‍ന്ന വിമാനം അരുണാചല്‍പ്രദേശിലെ ദൗലാസാംഗ് പ്രദേശത്ത് വച്ച് റേഡിയോ ബന്ധം നഷ്ടമാവുകയും റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു. 11.30നാണ് വിമാനത്തില്‍ നിന്ന് അവസാനമായി സിഗ്‌നല്‍ ലഭിച്ചത്.

ആസാമില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ തേസ്പൂരില്‍ ആയിരുന്നു വിമാനം പറന്നു കൊണ്ടിരുന്നത്.
തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അരുണാചല്‍പ്രദേശത്തിലെ കൊടുംവനമേഖലയിലേക്ക് പാഞ്ഞ് നിലംപതിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more