1 GBP = 103.12

പൊലീസിലെ അടിമപ്പണിക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍; സുധേഷ് കുമാറിനെ മാറ്റിയേക്കും

പൊലീസിലെ അടിമപ്പണിക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍; സുധേഷ് കുമാറിനെ മാറ്റിയേക്കും

തിരുവനന്തപുരം: വിവാദമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസിലെ അടിമപ്പണിക്കെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബറ്റാലിയന്‍ എ ഡി ജി പി പദവിയില്‍ നിന്ന് ആരോപണവിധേയനായ സുധേഷ് കുമാറിനെ മാറ്റിയേക്കും. വിവാദങ്ങളുടെ പശ്ചാത്തില്‍ പൊലീസിന് പുറത്ത് നിയമനം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

എ ഡി ജി പി അടിവസ്ത്രം വരെ കഴുകിപ്പിക്കാറുണ്ടെന്നും പാത്രം കഴുകലും പട്ടിയെ കുളിപ്പിക്കലും സ്ഥിരം ജോലിയാണെന്നും ഒരു ക്യാമ്പ് ഫോളോവര്‍ ന്യൂസ്18-നോട് വെളിപ്പെടുത്തിയിരുന്നു. എന്തെങ്കിലും ജോലി ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ പിരിച്ചുവിടുമെന്ന ഭീഷണിയുമുണ്ട്. മാനസികമായ പീഡനങ്ങളും സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും ക്യാമ്പ് ഫോളോവര്‍ പറഞ്ഞിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി വരുന്നത്. ക്യാമ്പ് ഫോളോവേഴ്‌സിനെ നിയമാനുസൃതമായ ജോലിക്കു മാത്രമേ വിടാവൂ എന്ന് 2011-ല്‍ ഡി ജി പി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ക്യാമ്പ് ഫോളോവേഴ്‌സിനെ വീട്ടുജോലിക്ക് നിയമിക്കുന്നവരില്‍നിന്ന് ശമ്പളം ഈടാക്കണം എന്ന് ഡി ജി പിയുടെ 2015-ലെ ഉത്തരവുമുണ്ട്. എങ്കിലും യാതൊരു ഫലവുമില്ല. ക്യാമ്പ് ഫോളോവേഴ്‌സിനെ
‘അടിമപണി’ക്കായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more