1 GBP = 104.18

യുകെ മലയാളികള്‍ക്ക് അഭിമാനമായി സുധീഷ് ജോസഫ് ഗോപുരത്തിങ്കല്‍…

യുകെ മലയാളികള്‍ക്ക് അഭിമാനമായി സുധീഷ് ജോസഫ് ഗോപുരത്തിങ്കല്‍…

കുറാഷ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് യുകെയിലെ ബാസില്‍ഡണ്‍ നിവാസിയായ, എറണാകുളം അങ്കമാലി സൗത്ത് സ്വദേശി സുധീഷ് ജോസഫ് വെങ്കല മെഡല്‍ നേടി അഭിമാനകരമായ വിജയം കരസ്ഥമാക്കി.

ഉസ്ബക്കിസ്ഥാനിലെ പരമ്പരാഗത ആയോധന കലയായ ഖുറാഷിന് 3500 വര്‍ഷത്തെ പഴക്കമുണ്ട്. ചൈനീസ് തായ്‌പേയില്‍ നടന്ന പ്രഥമ അന്താരാഷ്ട്ര ബീച്ച് കുറാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയാണ് സുധീഷ് ശ്രദ്ധേയനാവുന്നത്.100 കിലോ വിഭാഗത്തിലാണ് സുധീഷ് മെഡല്‍ നേടിയത്. അന്താരാഷ്ട്ര ബീച്ച് കുറാഷ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയാണ് അങ്കമാലി ചമ്പന്നൂര്‍ ഗോപുരത്തിങ്കല്‍ ജോസഫ് മകന്‍ സുധീഷ്.

അന്താരാഷ്ട്ര പരിശീലകനും റഫറിയുമായ രാജന്‍ വര്‍ഗീസിന്റെ കീഴിലാണ് സുധീഷ് പരിശീലനം നടത്തുന്നത്. ദേശീയ, യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ ജൂഡോ, റെസലിംഗ്, ബോക്‌സിംസിംഗ് എന്നീ ഇനങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട് സുധീഷ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ബാസില്‍ഡണില്‍ ഭാര്യ പ്രിന്‍സിയോടൊപ്പം താമസിക്കുന്ന സുധീഷ്, മത്സരങ്ങളില്‍ പങ്കെടുക്കുവാനും പരിശീലനത്തിനുമായി നാട്ടില്‍ എത്തിയാണ് പരിശീലിക്കുന്നത്.

യുകെയില്‍ എത്തുന്നതിന് മുന്‍പായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ജൂഡോ, ഗുസ്തി പരിശീലകനായിരുന്നു.

വാര്‍ത്ത: അലക്‌സ് വര്‍ഗീസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more