1 GBP =

മാണി ഇനി ബിജെപിയ്‌ക്കൊപ്പം പോകില്ലെന്ന് എന്താണുറപ്പ്: വിഎം സുധീരന്‍

മാണി ഇനി ബിജെപിയ്‌ക്കൊപ്പം പോകില്ലെന്ന് എന്താണുറപ്പ്: വിഎം സുധീരന്‍

കാസര്‍ഗോഡ്: കെഎം മാണിക്കെതിരെ വീണ്ടും തുറന്നടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രംഗത്ത്. കെഎം മാണി നാളെ ബിജെപിയ്‌ക്കൊപ്പം പോകില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്ന് സുധീരന്‍ ചോദിച്ചു. മാണിയുടേത് ചാഞ്ചാട്ട രാഷ്ട്രീയമാണെന്നും മാണിയുടെ രാഷ്ട്രീയ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

ബിജെപിയ്‌ക്കൊപ്പം പോകില്ലെന്ന് പ്രഖ്യാപിക്കാന്‍ മാണി തയ്യാറാകണം. സമദൂരമെന്ന നിലപാടില്‍ മാണി വ്യക്തത വരുത്തണം. യുഡിഎഫില്‍ എത്തിയ ശേഷവും എങ്ങനെയാണ് സമദൂരം എന്ന് പറയാനാവുക.

മാണിയുടേത് ചാഞ്ചാട്ട രാഷ്ട്രീയമാണ്. മാണിയുടെ വിശ്വാസ്യത ജനങ്ങള്‍ക്ക് മുന്നില്‍ നഷ്ടമായി. കോട്ടയത്ത് വീണ്ടും മത്സരച്ചാല്‍ ജയിക്കില്ലെന്ന് ജോസ് കെ മാണിക്ക് ഉറപ്പുണ്ട്. അതിനാലാണ് അധാര്‍മികമായ രീതിയില്‍ സീറ്റ് ഉറപ്പുവരുത്തിയത്. കോട്ടയത്തെ ജനപിന്തുണയില്‍ മാണിക്ക് ഇപ്പോള്‍ സംശയം ഉണ്ട്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയന്നാണ് ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് അയയ്ക്കുന്നത്. ചെന്നിത്തല കുറ്റപ്പെടുത്തി.

രാജ്യസഭയിലേക്ക് ജോസ് കെ മാണിയെ അയയ്ക്കുന്നതോടെ ലോക്‌സഭയില്‍ യുപിഎയ്ക്ക് ഒരു സീറ്റ് നഷ്ടമാവുകയാണ്. ഇത് ബിജെപിക്കാണ് ഗുണകരമാകുന്നത്. കോണ്‍ഗ്രസ് പ്രതിനിധി രാജ്യസഭയില്‍ എത്തുന്നത് മാണി ഇല്ലാതാക്കി. സുധീരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും മാണിക്കെതിരെ സുധീരന്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more