1 GBP = 103.12

അഭ്യൂഹത്തിന് ശക്തിയേറുന്നു: യോജിച്ചു പോകാന്‍ കഴിയുമെന്ന് തോന്നിയാല്‍ ബിജെപിയിലേക്ക് പോകുമെന്ന് തുറന്നടിച്ച് സുധാകരന്‍

അഭ്യൂഹത്തിന് ശക്തിയേറുന്നു: യോജിച്ചു പോകാന്‍ കഴിയുമെന്ന് തോന്നിയാല്‍ ബിജെപിയിലേക്ക് പോകുമെന്ന് തുറന്നടിച്ച് സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ കണ്ണൂരിലെ മുഖമായ കെ. സുധാകരന്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹത്തിന് ശക്തിയേറുന്നു. ബിജെപി നേതാക്കള്‍ സമീപിച്ചെന്ന് ഇന്നലെ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ സുധാകരന്‍ യോജിക്കാന്‍ കഴിയുമെന്ന് തോന്നിയാല്‍ ബിജെപിയിലേക്ക് പോകുമെന്നും ഇക്കാര്യത്തില്‍ തനിക്ക് ആരേയും ഒന്നും ബോധിപ്പിക്കാനില്ലെന്നും സുധാകരന്‍ വ്യക്തമാക്കിയതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്. ബിജെപിയിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനായി ചില സംസ്ഥാന നേതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നതായി കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ സുധാകരന്‍ പറഞ്ഞിരുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം.

കണ്ണൂരിലുള്ള പാര്‍ട്ടി നേതാക്കളാണ് വന്നു കണ്ടതെന്നും കോണ്‍ഗ്രസ് വിട്ടാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് മുഖത്ത് നോക്കി പറഞ്ഞതിനാല്‍ അവര്‍ പിന്നീട് സമീപിച്ചിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കാണാന്‍ വന്നവര്‍ അമിത്ഷായേയും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ച നടത്താന്‍ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ നിലപാട് വ്യക്തമാക്കിയതിന് ശേഷം അവര്‍ സമീപിച്ചിട്ടേയില്ല. എന്നാല്‍ സിപിഎമ്മും ബിജെപിയും ഒരു പോലെ ഫാസിസ്റ്റ് സംഘടനകളാണെന്നും സുധാകരന്‍ പറഞ്ഞു. ബിജെപിയിലേക്ക് പോകുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ വിമര്‍ശനം നടത്തുന്നതെന്നാണ് സുധാകരനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം.

തങ്ങള്‍ക്ക് കുടിയേറാന്‍ കഴിയാത്ത സംസ്ഥാനത്ത് മറ്റു പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളെ നിരയില്‍ എത്തിച്ചുള്ള തന്ത്രം ബിജെപി തുടരുകയാണെന്ന വിമര്‍ശനം ശക്തമായി ഉയരുകയാണ്. കേരളത്തില്‍ കാര്യമായ മികവ് കാട്ടാന്‍ കഴിയാത്ത ബിജെപി മറ്റു വഴികളിലൂടെ കേരളരാഷ്ട്രീയത്തില്‍ ഇടപെടാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. ഇതിന്റെ ഭാഗമായി ആടി നില്‍ക്കുന്ന പല കോണ്‍ഗ്രസ് നേതാക്കളെയും തങ്ങളുടെ പാളയത്തില്‍ എത്തിക്കുന്നതിനുള്ള ശ്രമം ബിജെപി തുടരുകയാണ്. അതേസമയം തനിക്ക് ബിജെപിയില്‍ പോകണമോയെന്ന് തീരുമാനം എടുക്കാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

ത്രിപുരയില്‍ ഈ തന്ത്രം വിജയിപ്പിച്ചെടുത്ത ബിജെപി മുമ്പത്തെ പ്രതിപക്ഷ നേതാവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ സുദീപ് റോയി ബര്‍മന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇത്തവണ തങ്ങളുടെ നിരയില്‍ എത്തിച്ചത്. അഗര്‍ത്തലയില്‍ മത്സരിച്ച സുദീപ്‌റോയി 7000 വോട്ടുകളുടെ മാര്‍ജിനിലായിരുന്നു ജയിച്ചത്. പ്രതിപക്ഷ നേതാവായിരിക്കെ ബിജെപിയിലേക്ക് പോയ ദിബാ ചന്ദ്ര ഹ്രാംഖാവല്‍, ദിലീപ് സര്‍ക്കാര്‍, രത്തന്‍ലാല്‍ നാഥ്, പ്രണജിത് സിംഘാറോയ്, ആശീഷ് സാഹ, ബിശ്വനാഥുസെന്‍, സര്‍ക്കാര്‍ എന്നിവരെല്ലാം വന്‍ മാര്‍ജ്ജിനിലായിരുന്നു ജയിച്ചു കയറിയത്.

സംസ്ഥാനത്തുടനീളമുള്ള കോണഗ്രസ് വോട്ടുകളെ 37 ശതമാനത്തില്‍ നിന്നും വെറും രണ്ടു ശതമാനത്തിലേക്കായിരുന്നു തല്‍ഫലമായി വീണുപോയത്. ബിജെപിയിലേക്ക് കൂടുമാറിയ 10 സീറ്റുകളിലെ സ്വാധീനം 47 ല്‍ നിന്നും നാലിലേക്ക് വീഴ്ത്താനും ബിജെപിയ്ക്കായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more