1 GBP = 103.68

സ്വതന്ത്രവാദത്തിന് വിജയം; കാറ്റിലോണിയയില്‍ നടന്ന ഹിത പരിശോധനക്ക് ജനങ്ങളുടെ അംഗീകാരം

സ്വതന്ത്രവാദത്തിന് വിജയം; കാറ്റിലോണിയയില്‍ നടന്ന ഹിത പരിശോധനക്ക് ജനങ്ങളുടെ അംഗീകാരം

മഡ്രിഡ്: കാറ്റിലോണിയയില്‍ നടന്ന ഹിതപരിശോധനയില്‍ സ്വാതന്ത്രവാദത്തിന് വിജയം. 90 ശതമാനം ആളുകളും സ്പെയിനില്‍ നിന്ന് പുറത്ത് പോകുന്നതിനെ അനുകൂലിച്ചതായി പ്രസിഡന്റ് കാള്‍സ് പഗ്ഡമന്‍ഡിന്റ് അറിയിച്ചു.

അതേ സമയം സ്പാനീഷ് സര്‍ക്കാര്‍ ഹിതപരിശോധനക്കെതിരെ കര്‍ശന നിലപാടുമായി മുന്നോട്ട് പോവുകയാണ്?. ഞായറാഴ്ച കാറ്റലോണിയയില്‍ ഒരു തരത്തിലുമുള്ള ഹിതപരിശോധനയും നടന്നിട്ടില്ലെന്ന് സെപ്യിന്‍ പ്രധാനമന്ത്രി അറിയിച്ചു. സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് ചൊവ്വാഴ്ച മുതല്‍ രാജ്യവ്യാപകമായി സമരങ്ങള്‍ ശക്തമാക്കാന്‍ കാറ്റലോണിയന്‍ സംഘടനകള്‍ തീരുമാനിച്ചു.

കാറ്റിലോണിയയില്‍ ഞായറാഴ്ച നടന്ന ഹിത പരിശോധനക്കിടെയുണ്ടായ ആക്രമണങ്ങളില്‍ 800 പേര്‍ക്ക് പരിക്കേറ്റിരുന്നു.ഹിതപരിശോധന തടയാന്‍ വ്യാപക ആക്രമണമാണ് സെപ്യിന്‍ സര്‍ക്കാര്‍ അഴിച്ചുവിട്ടത്. കഴിഞ്ഞ മാസം ആറിനാണു കാറ്റലോണിയ പാര്‍ലമ ഹിതപരിശോധനക്ക് അംഗീകാരം നല്‍കിയത്. പിറ്റേന്ന് സ്പാനീഷ് ഭരണഘടനകോടതി ഹിതപരിശോധന നടത്തുന്നതു വിലക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more