1 GBP = 103.84
breaking news

ആശുപത്രിയില്‍ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍

ആശുപത്രിയില്‍ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍

ഭോപ്പാല്‍: ആശുപത്രിയില്‍നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം നായ്!!ക്കള്‍ ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശില ഭോപ്പാലില്‍ ആണ് സംഭവം. റായ്!ഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് കാണാതായ ബിസ്!മില്ലാ ബായി എന്ന 70കാരിയുടെ മൃതദേഹമാണ് ഞായറാഴ്!ച ആശുപത്രിയുടെ പിന്നിലുള്ള ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് കണ്ടെത്തിയത്.

മാര്‍ച്ച് 22നാണ് ബിസ്!മില്ലാ ബായിയെ ആശുപത്രിയില്‍നിന്ന് കാണാതായത്. എന്നാല്‍ ഇവരുടെ അഴുകിയ മൃതദേഹം കണ്ടെത്തിയപ്പോളാണ് ബായി ആശുപത്രിയില്‍ ഇല്ലായിരുന്നു എന്ന വിവരം ആശുപത്രി അധികൃതര്‍പോലും അറിയുന്നത്. സംസ്ഥാനത്ത് 10 മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ സംഭവമാണിത്. തെരുവില്‍ അലഞ്ഞ് നടന്നിരുന്ന ബിസ്മില്ലാ ബായിയെ അവശനിലയിലായതിനെ തുടര്‍ന്ന് പൊലീസ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആരും ശ്രദ്ധിക്കാനില്ലാതെ കിടന്ന ഇവരെ മാര്‍ച്ച് 19നാണ് കാണാതാകുന്നത്. ഇതേതുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കാനൊന്നും നിന്നില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറയുന്നു.

ഏതാനും ദിവസമായി ആശുപത്രി അധികൃതര്‍ക്കും രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന ദുര്‍ഗന്ധത്തിന്റെ കാരണം അന്വേഷിച്ചുപോയ ശുചീകരണതൊഴിലാളികളാണ് നായ്!ക്കള്‍ ഭക്ഷിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. തലയും ശരീരത്തിന്റെ മേല്‍ഭാഗവും മാത്രമേ അവശേഷിച്ചിരുന്നുള്ളു. ബാക്കി ഭാഗം മുഴുവന്‍ നായ്!ക്കള്‍ ഭക്ഷിച്ചിരുന്നു. ശരീരം ഏതാനും മീറ്ററുകള്‍ വലിച്ചുകൊണ്ടുപോയതിന്റെ പാടുകളും ഉണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more