1 GBP = 103.92

95 മൈൽ വേഗതയിൽ വീശിയടിക്കുന്ന കൊടുങ്കാറ്റും കനത്ത മഞ്ഞു വീഴ്ചയും; ഇന്ന് പരമാവധി യാത്രകൾ ഒഴിവാക്കാൻ മുന്നറിയിപ്പ്

95 മൈൽ വേഗതയിൽ വീശിയടിക്കുന്ന കൊടുങ്കാറ്റും കനത്ത മഞ്ഞു വീഴ്ചയും; ഇന്ന് പരമാവധി യാത്രകൾ ഒഴിവാക്കാൻ മുന്നറിയിപ്പ്

ലണ്ടൻ: ചെറിയൊരു ഇടവേളക്ക് ശേഷം ബ്രിട്ടനിൽ വീണ്ടും കൊടുങ്കാറ്റും കനത്ത മഞ്ഞും. ഇന്നലെയുണ്ടായ കനത്ത മഞ്ഞു വീഴ്ചയിൽ സൗത്തേൺ സ്കോട്ട്ലാൻഡും നോർത്തേൺ അയർലണ്ടും നോർത്തേൺ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളും മഞ്ഞിൽ മൂടി. ഇന്ന് രാവിലെ മുതൽ കൊടുങ്കാറ്റും മഞ്ഞും ബ്രിട്ടന്റെ മറ്റ് ഭാഗങ്ങളിലും ഭീതി വിതച്ച് കൊണ്ടിരിക്കുന്നു. 95 മൈൽ വേഗതയിലാണ് ഫിയോൺ കൊടുങ്കാറ്റ് വീശിയടിക്കുന്നത്. യാത്രകൾ പരമാവധി ഒഴിവാക്കണമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വെയ്ൽസിലെ കേപ്പൽ കുറിഗിൽ 93 മൈൽ വേഗതയിലാണ് ഫിയോൺ സംഹാര താണ്ഡവമാടിയത്. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും ഗതാഗതത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ലണ്ടൻ സിറ്റി എയർപോർട്ടിലും ലിവർപൂളിലും 73 മൈൽ വേഗതയാണ് ഫിയോണിന് രേഖപ്പെടുത്തിയത്. വെളുപ്പിന് മുപ്പതോളം വാഹനങ്ങളാണ് എ 19 റോഡിൽ കനത്ത മഞ്ഞു വീഴ്ച്ച മൂലം ആക്സിഡന്റിൽപ്പെട്ടത്.

സ്റ്റോക്കിൽ മൂന്ന് നില കെട്ടിടത്തിന്റെ മേൽക്കൂര കൊടുങ്കാറ്റിൽ തകർന്ന് വീണിരുന്നു. സൗത്തേൺ സ്കോട്ട്ലൻഡിൽ ഇന്നും ഇന്നലെയുമായി നിരവധി സ്‌കൂളുകൾ അടഞ്ഞു കിടക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more