1 GBP = 103.92

ബാലപീഢനങ്ങൾക്കിരയായവർക്കുള്ള ഐക്യദാർഢ്യവും, അധികാരികളുടെ നിസ്സംഗതയിൽ ഉത്ക്കണ്ഠയും ഉയർത്തി സ്റ്റീവനേജ് സീറോ മലബാർ കമ്മ്യുണിറ്റി

ബാലപീഢനങ്ങൾക്കിരയായവർക്കുള്ള ഐക്യദാർഢ്യവും,  അധികാരികളുടെ നിസ്സംഗതയിൽ ഉത്ക്കണ്ഠയും ഉയർത്തി സ്റ്റീവനേജ് സീറോ മലബാർ കമ്മ്യുണിറ്റി

അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലണ്ടൻ റീജണിലെ സ്റ്റീവനേജ് മിഷനിൽ സീറോ മലബാർ കത്തോലിക്കാ സമൂഹം തങ്ങളുടെ മൂന്നാം ശനിയാഴ്ച വിശുദ്ധ കുർബ്ബാനയും, മതബോധന പരിശീലനവും, പ്രത്യേക പ്രാർത്ഥനാ ശുശ്രുഷകളും ഭക്ത്യാദരപൂർവ്വം നടത്തി.ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ലണ്ടൻ റീജണൽ സഹകാരിയും, വെസ്റ്റ്മിനിസ്റ്റർ ചാപ്ലയിനുമായ സെബാസ്റ്റ്യൻ ചാമക്കാല അച്ചൻ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു.

ഭാരതത്തിൽ അടുത്തിടകളിലായി രാജ്യത്തിനും, മാനവികതക്കും അപമാനവും,അതിക്രൂരവുമായ ബാല പീഢനങ്ങളും,അതിക്രമങ്ങളും, കൊലപാതകങ്ങളും വർദ്ധിച്ചു വരുന്നതിലും, ഇരകൾക്കു നീതി ലഭിക്കുന്നതിൽ ധാർമ്മികമായ ഉത്തരവാദിത്വം എടുക്കേണ്ട അധികാര വർഗ്ഗം നിസ്സംഗത പുലർത്തുന്നതിലും, പ്രതികൾക്കു സംരക്ഷണം നൽകുന്നതായി സംശയങ്ങളുണരുന്ന ആപൽക്കരമായ സാഹചര്യം നിലവിൽ ഉള്ളതിലും പാരീഷംഗങ്ങളുടെ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു.

കുർബ്ബാനയ്ക്ക് ശേഷം ചേർന്ന പാരീഷ് യോഗത്തിൽ ആശിഫ അടക്കം നിരവധി കുഞ്ഞുങ്ങൾ ക്രൂരമായി അക്രമിക്കപ്പെടുന്നതിൽ ഉൽക്കണ്ഠ രേഖപ്പെടുത്തിയ സമൂഹം അധികാര വർഗ്ഗത്തിന്റെ ശക്തമായ നിലപാടുകൾ ഇക്കാര്യത്തിൽ എടുക്കണമെന്നും ജീവനും, വിശ്വാസത്തിനും, സ്വത്തിനും സംരക്ഷണം നൽകുവാൻ പ്രതിജ്ഞാബദ്ധരായ സർക്കാർ അനുകൂല നടപടികൾ അടിയന്തിരമായി സ്വീകരിക്കണം എന്നും ചാമക്കാല അച്ചൻ തന്റെ ഹൃസ്യ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പൈശാചികവും, മൃഗീയവുമായ ലൈംഗിക പീഡനങ്ങൾക്കു ഇരയായവർക്കു നീതി ലഭിക്കുവാനും,സ്നേഹവും ഐക്യവും, മതേതരത്വവും സമാധാനവും വിളയുന്ന ഭാരത സംസ്കാരത്തിലേക്ക് രാജ്യത്തിന്‌ തിരിച്ചെത്തുവാൻ സാധിക്കട്ടെയെന്ന് ആശംശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

ആശിഫയുടെയും മറ്റുമായി നിരവധി പ്ലാക്കാർഡുകൾ ഏന്തിയും കത്തിച്ച മെഴുതിരി വഹിച്ചും നടത്തിയ ഐക്യദാർഢ്യ പ്രഖ്യാപനം വിശ്വാസികളുടെ ആല്മീയ പ്രവർത്തനങ്ങൾക്കിടയിൽ വളരെ ശ്രദ്ധേയവും മാനുഷികവും ആയി.

പാരീഷ് കമ്മിറ്റി മെമ്പർ പ്രിൻസൺ പാലാട്ടി-വിൽത്സി ദമ്പതികളുടെ മോൾ പ്രാർത്ഥനാ മരിയാ പ്രിൻസനെ ദേവാലയ പ്രവേശന ശുശ്രുഷകൾ നടത്തി വിശുദ്ധ കുർബ്ബാനക്ക് ആമുഖമായി ചാമക്കാല അച്ചൻ പാരീഷ് ഗണത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം നേർന്നു. വിശുദ്ധബലിയുടെ സമാപനത്തിൽ കേക്ക് മുറിച്ചു വിതരണം ചെയ്തു കൊണ്ട് സന്തോഷം പങ്കിടുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more