1 GBP = 103.96

എൻ എച്ച് എസിനെ രക്ഷിക്കാൻ വിസാ നിയന്ത്രണങ്ങളിൽ ഇളവുകൾ ആവശ്യപ്പെട്ട് മുൻ ടോറി ഹെൽത്ത് സെക്രട്ടറി രംഗത്ത്

എൻ എച്ച് എസിനെ രക്ഷിക്കാൻ വിസാ നിയന്ത്രണങ്ങളിൽ ഇളവുകൾ ആവശ്യപ്പെട്ട് മുൻ ടോറി ഹെൽത്ത് സെക്രട്ടറി രംഗത്ത്

ലണ്ടൻ: മുൻ ഹെൽത്ത് സെക്രട്ടറിയായ കൺസർവേറ്റിവ് പാർട്ടിയുടെ സ്റ്റീഫൻ ഡോറൽ ആണ് വിസാ നിയന്ത്രണം നീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടർമാർ, നേഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ക്ഷാമം കൊണ്ട് ബുദ്ധിമുട്ടുന്ന എൻ എച്ച് എസിനെ രക്ഷിക്കാൻ നിലവിലെ വിസാ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്നാണ് സ്റ്റീഫൻ ഡോറൽ ആവശ്യപ്പെടുന്നത്. പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനിൽ നിന്നെത്തുന്ന വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് എൻ എച്ച് എസ് പ്രവർത്തനങ്ങളെ ഏറെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം 2008 സാമ്പത്തിക മാന്ദ്യത്തിന് ശേഷം ബ്രിട്ടനിലേക്ക് കുടിയേറുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ ആരോഗ്യവകുപ്പ് മന്ത്രിയായ ഡോറൽ നിലവിൽ എൻ എച്ച് എസ് കോൺഫെഡറേഷൻ അധ്യക്ഷൻ കൂടിയാണ്. തെരേസാ മേയ് ഹോം സെക്രട്ടറി ആയിരുന്നപ്പോൾ കുടിയേറ്റ നിയമത്തിൽ കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് എൻ എച്ച് എസിന് തന്നെ പാരയായിരിക്കുന്നത്. അത്തരം നിയമങ്ങളിൽ ഇളവ് വരുത്തണമെന്നാണ് ഡോറൽ ആവശ്യപ്പെടുന്നത്.

2011ൽ മെയ് കൊണ്ട് വന്ന നിയമത്തിൽ ടയർ 2 വിസകളുടെ എണ്ണം വർഷത്തിൽ 20,700 ആയി നിജപ്പെടുത്തിയിരുന്നു. എന്നാൽ 2017 വരെയും വിസ അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവും രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ സ്‌കിൽഡ് വർക്കേഴ്‌സിന് വിസ ലഭിക്കുന്നതിന് വേണ്ടിയിരുന്ന ശമ്പളം 30,000 ആയിരുന്നെങ്കിൽ അത് ക്രമാതീതമായി കൂടി 46,000 ത്തിലേക്ക് എത്തി. ഇതും ജീവനക്കാരെ കണ്ടെത്തുന്നതിൽ എൻ എച്ച് എസിന് വലിയൊരു ബാധ്യത സൃഷ്ടിക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more