1 GBP = 103.12

സ്റ്റീഫന്‍ ദേവസിക്കും സംഘത്തിനും യുകെയിലേക്ക് ഊഷ്മളമായ സ്വാഗതം; കാണികള്‍ക്ക് സമ്മാനപ്പെരുമഴയുമായി കുഷ് ലോഷ് മീഡിയ

സ്റ്റീഫന്‍ ദേവസിക്കും സംഘത്തിനും യുകെയിലേക്ക് ഊഷ്മളമായ സ്വാഗതം; കാണികള്‍ക്ക് സമ്മാനപ്പെരുമഴയുമായി കുഷ് ലോഷ് മീഡിയ

കീ ബോര്‍ഡിലെ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്യക്കും സംഘത്തിനും യുകെയിലേക്ക് ഊഷ്മളമായ സ്വാഗതം, കുഷ് ലോഷ് മീഡിയയുടെ ബാനറില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ലൈവ് കണ്‍സേര്‍ട്ടിനായിട്ടാണ് സ്റ്റീഫനും സംഘവും യുകെയിലെത്തിയത്. സ്റ്റീഫന്‍ ദേവസ്സിയുടേയും സോളിഡ് ബാന്‍ഡിന്റേയും ലൈവ് കണ്‍സേര്‍ട്ട് ആദ്യമായാണ് യുകെയില്‍ അരങ്ങേറുന്നത്.

ലൈവ് കണ്‍സേര്‍ട്ടിന്റെ ഭാഗമായി കാണികള്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും കുഷ് ലോഷ് മീഡിയ ഒരുക്കിയിട്ടുണ്ട്. പരിപാടി കാണാനായി എത്തുന്നവര്‍ക്കാകും നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരമൊരുങ്ങുന്നത്. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ ടിക്കറ്റില്‍ പേരും ബന്ധപ്പെടാനുള്ള നമ്പരും രേഖപ്പെടുത്തിയ ശേഷം ലക്കി ഡ്രോയുടെ ബോക്‌സില്‍ നിക്ഷേപിക്കേണ്ടതാണ്. വിജയികളാകുന്നവര്‍ക്ക് ഐപാഡ് എയര്‍ 2 ആണ് ഒന്നാം സമ്മാനമായി ലഭിക്കുക. ആര്‍ടെക് റിലെറ്റേഴ്‌സ് ആണ് ഐപാഡ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഓരോ വേദിയില്‍ നിന്നും രണ്ടു പേര്‍ക്ക് വീതം റാസ റെസ്‌റ്റോറന്റ് നല്‍കുന്ന ഓരോ ഫുഡ് വൗച്ചര്‍ സമ്മാനമായി ലഭിക്കും. ലണ്ടനിലെ ഏതെങ്കിലും റാസ റെസ്‌റ്റോറന്റില്‍ നിന്നും രണ്ടു പേര്‍ക്ക് ഈ വൗച്ചര്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കാവുന്നതാണ്.

ഇത് കൂടാതെ നിരവധി പ്രൊമോഷണല്‍ ഓഫറുകളും കാണികള്‍ക്കായി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. യുകെയിലെ പ്രമുഖ സ്ഥാപനമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് വഴി മോര്‍ട്ടഗേജ് ലഭ്യമാക്കുന്നവര്‍ക്ക് ഇരുന്നൂറു പൗണ്ടിന്റെ കാഷ് ബാക്ക് അലൈഡ് ഒരുക്കിയിട്ടുണ്ട്. ആര്‍ടെക് റിയലെറ്റ്‌ഴ്‌സിന്റെ വില്ല സ്വന്തമാക്കുന്നവര്‍ക്ക് വിലയുടെ രണ്ടു ശതമാനും കിഴിവും ഇ വി എം മോട്ടോര്‍സ് ഒരുക്കുന്ന ആകര്‍ഷകമായ വിലക്കിഴിവും ഏറെ ശ്രദ്ധേയമാണ്. നാട്ടില്‍ ബി എം ഡബ്യുവോ പോര്‍ഷെ കാറോ വാങ്ങുന്നവര്‍ക്ക് അന്‍പതിനായിരം മുതല്‍ എണ്‍പതിനായിരം രൂപ വരെ ഡിസ്‌കൗണ്ട് ഇ വി എം മോട്ടോര്‍സ് നല്‍കുന്നുണ്ട്. കൂടാതെ ടുക്കാറ്റി മോട്ടോര്‍ ബൈക്ക് വാങ്ങുന്നവര്‍ക്ക് അന്‍പതിനായിരം രൂപയുടെ വിലക്കിഴിവും വോള്‍സ്‌വാഗന്റെയോ നിസ്സാന്റെയോ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പതിനായിരം രൂപയുടെ വിലക്കിഴിവും കൂടുതല്‍ വാറന്റിയും ഇ വി എം ഓഫര്‍ ചെയ്യുന്നുണ്ട്.

ചാലക്കുടിയിലെ റാസ ഗോകുല്‍ ഹെറിറ്റേജ് റിസോര്‍ട്ട് നല്‍കുന്ന ഇരുപത്തിയഞ്ചു ശതമാനം കിഴിവും യുകെയിലെ ഓണ്‍ലൈന്‍ ട്യൂഷന്‍ പ്രൊവൈഡറായ ട്യൂട്ടേഴ്‌സ് വാലി ഒരു മാസത്തെ ഫീസില്‍ കുറവ് നല്‍കുന്ന നൂറു പൗണ്ടിന്റെ വൗച്ചറും കാണികള്‍ക്കായി കാത്തിരിക്കുന്നു.

സ്റ്റീഫനൊപ്പം ബാസ്സ് ഗിത്താറിസ്റ്റ് ജോസി ജോണ്‍, ലീഡ് ഗിത്താറിസ്റ്റ് ഡര്‍വിന്‍ ഡിസൂസ, വയലനിസ്റ്റ് ഫ്രാന്‍സിസ് സേവ്യര്‍, ഡ്രമ്മര്‍ അഖില്‍ ബാബു, പെര്‍കഷനിസ്റ്റ് ഷോമി ദേവിസ്, ഗായകന്‍ ശ്യാം പ്രസാദ്, രമ്യ വിനയകുമാര്‍, സൗണ്ട് എന്‍ജിനിയര്‍ സജാദ്, സൗണ്ട് എന്‍ജിനിയറും ബാന്‍ഡ് മാനേജരുമായ സാം ദേവസ്സി, ആര്‍ട്ടിസ്റ്റ് മാനേജര്‍ വര്‍ഗ്ഗീസ് കണ്ണാടിക്കാല്‍ എന്നിവരും യുകെയിലേക്ക് എത്തിയിട്ടുണ്ട്.

യുകെയിലും അയര്‍ലാന്‍ഡിലുമായി നടക്കുന്ന സംഗീത പരിപാടി സംഘടിപ്പിക്കുന്നത് മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സര്‍വ്വീസ് കമ്പനിയായ കുഷ്‌ലോഷ് ആണ്. മേയ് 25 മുതല്‍ ജൂണ്‍ അഞ്ച് വരെയാണ് സ്റ്റീഫനും സംഘവും യുകെയിലും അയര്‍ലാന്‍ഡിലുമായി അഞ്ച് സ്‌റ്റേജുകളില്‍ പരിപാടി അവതരിപ്പിക്കുന്നത്. മേയ് 28 ന് ഡബ്ലിനിലും , മേയ് 29 ന് നോട്ടിംഗ്ഹാമിലും, മേയ് 30 ന് കവന്‍ട്രിയിലും 31 ന് സ്്‌റ്റോക്ക് ഓണ്‍ ട്രന്റിലും ജൂണ്‍ 1 ന് ലണ്ടനിലുമാണ് പരിപാടികള്‍ നടക്കുക.

ഇനിയും ടിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more