1 GBP = 103.12

“ഇഷുറൻസ് ക്ലെയിം ചെയ്തയാൾക്ക് ഹാർട്ട് അറ്റാക്കല്ല, കാർഡിയാക് അറസ്റ്റ് മാത്രം” ഇൻഷുറൻസ് ക്ലയിം മടക്കാൻ കമ്പനി കണ്ടുപിടിച്ച ന്യായീകരണം

“ഇഷുറൻസ് ക്ലെയിം ചെയ്തയാൾക്ക് ഹാർട്ട് അറ്റാക്കല്ല, കാർഡിയാക് അറസ്റ്റ് മാത്രം” ഇൻഷുറൻസ് ക്ലയിം മടക്കാൻ കമ്പനി കണ്ടുപിടിച്ച ന്യായീകരണം

ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ അവിവ സ്വന്തം ഉപഭോക്താവിന്റെ ക്ലെയിം മടക്കി അയക്കാൻ കണ്ടുപിടിച്ച മാർഗ്ഗം ഹാർട്ട് അറ്റാക്കല്ല, കാർഡിയാക് അറസ്റ്റ് മാത്രം എന്നതാണ്. മൂന്ന് മക്കളുടെ പിതാവായ സ്റ്റീഫൻ ഹാഡ്ഡ്‌ലെസ്റ്റൻ ആണ് ഇൻഷുറൻസ് കമ്പനിയുടെ പിടിവാശി മൂലം മോർട്ടഗേജ് അടയ്ക്കാൻ പോലും വഴിയില്ലാതായത്. സ്റ്റീഫനും ഭാര്യ വിക്കിയും മോർട്ടഗേജ് എടുക്കുന്ന സമയമാണ് ക്രിട്ടിക്കൽ ഇൽനെസ്സ് കവറും അവിവയിൽ നിന്നെടുക്കുന്നത്. മാസം ഇരുപത്തിരണ്ട് പൗണ്ട് ഇൻഷുറൻസ് പ്രീമിയമായി അടച്ച് വരികയായിരുന്നു. അമേലിയ 15, ജൂഡ് 12, ലെന 10 എന്നീ മൂന്ന് മക്കളാണ് ഇവർക്കുള്ളത്. അസുഖമായി ഒരാൾക്ക് എന്തെങ്കിലും സംഭിച്ചാൽ പോലും ബില്ലുകൾ അടഞ്ഞു പോകുന്നതിന് കൂടി കണക്കാക്കിയാണ് അവിവായിൽ നിന്ന് ക്രിട്ടിക്കൽ ഇൽനെസ്സ് പരിരക്ഷയെടുത്തത്. കഴിഞ്ഞ പതിനാറ് വർഷമായി കൃത്യമായി പ്രീമിയവും അടച്ച് വരികയായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് നെഞ്ച് വേദനയെത്തുടർന്ന് സ്റ്റീഫൻ വീട്ടിൽ കുഴഞ്ഞു വീണത്. മിഡ്വൈഫ് കൂടിയായ ഭാര്യ വിക്കി പാരാമെഡിക്കൽ ടീം എത്തുന്നത് വരെ സി പി ആർ നൽകിയത് സ്റ്റീഫന്റെ ജീവന് തുണയായി. തുടർന്ന് ആശുപത്രിയിലായ സ്റ്റീഫന് ഡിഫിബ്രിലിയേറ്റർ ഘടിപ്പിക്കുകയായിരുന്നു. സെൽഫ് എംപ്ലോയി ആയി ജോലി ചെയ്തിരുന്ന സ്റ്റീഫന്റെ വരുമാനം നിലച്ചതോടെ ജീവിതം തന്നെ താറുമാറായി. ഭർത്താവിനെ ശുശ്രൂഷിക്കുന്നതിന്റെ പേരിൽ ജോലി സമയം വെട്ടിച്ചുരുക്കേണ്ടി വന്ന വിക്കിക്കും പക്ഷെ ക്രിട്ടിക്കൽ ഇൽനെസ്സ് കവർ ഉണ്ട് എന്ന മനസ്സമാധാനം ഉണ്ടായിരുന്നു. എന്നാൽ 66,500 പൗണ്ടിന്റെ ക്‌ളൈയിം കമ്പനിക്ക് സമർപ്പിച്ചപ്പോൾ കിട്ടിയ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു.

സ്റ്റീഫൻ നേരിട്ട അവസ്ഥ കമ്പനിയുടെ നിബന്ധനയ്ക്കുള്ളിൽ വരില്ല എന്ന മറുപടിയായിരുന്നു ലഭിച്ചത്. ഇരുപത് മിനിറ്റ് ഹൃദയത്തിന്റെ പ്രവർത്തനം നിന്ന് പോയതും ഹാർട്ട് അറ്റാക്കും രണ്ടാണെന്നാണ് കമ്പനിയുടെ വാദം. എന്നാൽ 2013 മുതൽ കമ്പനിയുടെ ക്രിട്ടിക്കൽ ഇൻഷുറൻസ് കവറിൽ കാർഡിയാക് അറസ്റ്റും ചേർത്തിരുന്നു. സ്റ്റീഫനും വിക്കിയും പോളിസി എടുത്തിരിക്കുന്നത് 2002ലാണ്. അത് കൊണ്ട് തന്നെ ക്‌ളൈയിം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അവിവ. എന്നാൽ നിസ്സാര കാര്യങ്ങൾ പറഞ്ഞു ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്ന കമ്പനി നടപടിക്കെതിരെ നിരവധി പരാതികൾ ഉയരുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more