1 GBP =
breaking news

ക്വാർട്ടർ ഫൈനലിലെ അവസാന എപ്പിസോഡും പ്രേക്ഷകരുടെ മുന്നിലേക്ക്………. സെമിഫൈനലിലേക്ക് കടക്കുന്നവർ ആരൊക്കെ എന്ന ചോദ്യത്തിന് ഇതോടെ ഉത്തരമാകും

ക്വാർട്ടർ ഫൈനലിലെ അവസാന എപ്പിസോഡും പ്രേക്ഷകരുടെ മുന്നിലേക്ക്………. സെമിഫൈനലിലേക്ക് കടക്കുന്നവർ ആരൊക്കെ എന്ന ചോദ്യത്തിന് ഇതോടെ ഉത്തരമാകും

സജീഷ് ടോം

“ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3” യുടെ ക്വാർട്ടർ ഫൈനൽ സ്റ്റേജിലെ രണ്ടാമത്തെ റൗണ്ടായ രവീന്ദ്രൻ മാസ്റ്റർ റൗണ്ടിന്റെ അവസാന എപ്പിസോഡ് ഇതാ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയായി. ഈ എപ്പിസോഡ് കഴിയുന്നതോടെ, ക്വാർട്ടർ ഫൈനലിൽ നിന്നും എലിമിനേറ്റ് ചെയ്യപ്പെടുന്ന മത്സരാർത്ഥികൾ ആരൊക്കെയെന്ന ആകാംഷക്ക് വിരാമമാകും. രവീന്ദ്രൻ മാസ്റ്ററുടെ ഹൃദയഹാരികളായ മാസ്മര ഗാനങ്ങളുമായി ഈ എപ്പിസോഡിൽ എത്തുന്നത് സ്‍ലൗവിൽ നിന്നുള്ള ജിജോ മത്തായി, സ്വിണ്ടനിൽനിന്നുള്ള കൃപ മരിയ ജോർജ്, നോർത്താംപ്ടണിൽനിന്നുള്ള ആനന്ദ് ജോൺ എന്നിവരാണ്. സെമിഫൈനലിലേക്ക് കടക്കാനുള്ള അവസാന പോരാട്ടം എന്ന നിലയിൽ ഈ എപ്പിസോഡിലെ മത്സരങ്ങൾ തീപാറിക്കും എന്നതിൽ സംശയിക്കേണ്ടതില്ല.

വേണു നാഗവള്ളിയുടെ അനശ്വരമായ “സുഖമോ ദേവി” എന്ന ചിത്രത്തിലെ ‘സുഖമോ ദേവി….. സുഖമോ ദേവി…..” എന്ന ഗാനമാണ് ജിജോ ആലപിക്കുന്നത്. “ഒരു മേയ്‌മാസപുലരി” എന്ന ചിത്രത്തിൽ, പി ഭാസ്‌ക്കരൻ മാഷിന്റെ രചനയിൽ ജന്മംകൊണ്ട ‘പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നുമാറി’ എന്ന ആർദ്ര സുന്ദരമായ ഗാനമാണ് കൃപ തകർത്തു പാടുന്നത്. കമൽ ചിത്രമായ “ചമ്പക്കുളം തച്ച”നിലെ ‘ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ’ എന്ന ഗാനമാണ് ആനന്ദ് ആലപിക്കുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more