1 GBP = 103.12

ബേണ്‍ ബാങ്ക് സെന്റ് കത് ബെര്‍ട്ട് പള്ളിയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളിന് കൊടിയേറി….

ബേണ്‍ ബാങ്ക് സെന്റ് കത് ബെര്‍ട്ട് പള്ളിയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളിന് കൊടിയേറി….

ജോ ഇഞ്ചനാട്ടില്‍

ഗ്ലാസ്‌ഗോ: മതര്‍ വെല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആസ്ഥാനമായ ബേണ്‍ ബാങ്ക് സെന്റ് കത് ബെര്‍ട്ട് പള്ളിയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളിന് കൊടിയേറി. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് കൊണ്ട് ഓഗസ്റ്റ് നാലാം തിയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ബേണ്‍ ബാങ്ക് സെന്റ് കത് ബെര്‍ട്ട് പള്ളിയില്‍ വികാരി ഫാ. ചാള്‍സ് ഡോര്‍മെന്‍ കൊടി ഉയര്‍ത്തി. ഇതോടെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയും ആഘോഷപൂര്‍വ്വമായ ദിവ്യ ബലിയും നടന്നു. ഭക്തി നിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ക്ക് എഡിന്‍ബറോ സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

മതര്‍ വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. ജോസഫ് വെമ്പാടംതറ സഹകാര്‍മികത്വം വഹിച്ചു. ഓഗസ്റ്റ് 13 വരെ എല്ലാ ദിവസവും വൈകുന്നേരം ദിവ്യ ബലിയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. മുഖ്യ തിരുന്നാള്‍ ദിനമായ ഓഗസ്റ്റ് പതിമൂന്നാം തീയതി ഞായറാഴ്ച ഉച്ച തിരിഞ്ഞു 2 മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് റവ. ഫാ. ടോമി എടാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്യും. തിരുന്നാള്‍ കുര്‍ബാനയ്ക്കും ലദീഞ്ഞിനും ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദിക്ഷിണത്തിന് മതര്‍വെല്‍ രൂപത അധ്യക്ഷന്‍ റയിറ്റ്. റവ. ജോസഫ് ടോള്‍ നേതൃത്വം നല്‍കും.

ഓഗസ്റ്റ് 12 ശനിയാഴ്ച മത ബോധന ദിനമായി ആഘോഷിക്കും. അന്നേ ദിവസം കുര്‍ബാനയ്ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഗ്ലാസ്ഗോ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ബിനു കിഴക്കേല്‍ ഇളംതോട്ടം നേതൃത്വം നല്‍കും. വി കുര്‍ബാനയിലും നൊവേനയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി മതര്‍വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ജോസഫ് വെമ്പാടം തറ അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more