1 GBP = 103.95

എ​സ്.​എ​സ്.​എ​ൽ.​സിക്ക് വിജയ ശതമാനത്തിൽ വർധന; 97.84%, 34,313 പേർക്ക് എ പ്ലസ്

എ​സ്.​എ​സ്.​എ​ൽ.​സിക്ക് വിജയ ശതമാനത്തിൽ വർധന; 97.84%, 34,313 പേർക്ക് എ പ്ലസ്

തി​രു​വ​ന​ന്ത​പു​രം: ഈ വർഷത്തെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 97.84 ശതമാനം വിദ്യാർഥികൾ ഉന്നത പഠനത്തിന് അർഹത നേടി. ഇത്തവണ 441103 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 421162 വിദ്യാർഥികൾ വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് ശതമാനം കൂടുതലാണിത്.

34,313 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിജയിച്ചത് എറണാകുളം ജില്ലയിൽ നിന്നാണ്. ഏറ്റവും കുറവ് വയനാട് ജില്ല. മുവാറ്റുപുഴയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല. 517 സർക്കാർ സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ നിന്നുള്ള വിദ്യാർഥികളാണ്.

ഉത്തരകടലാസുകളുടെ പുനർമൂല്യ നിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പി എന്നിവർക്കുള്ള അപേക്ഷകൾ മെയ് അഞ്ച് മുതൽ പത്ത് വരെ ഒാൺ ലൈൻ വഴി സമർപ്പിക്കാം. റെഗുലർ വിദ്യാർഥികളുടെ സേ പരീക്ഷ മെയ് 21 മുതൽ 25 വരെ നടത്തും. സേ പരീക്ഷയുടെ ഫലം ജൂൺ ആദ്യ വാരം പ്രസിദ്ധീകരിക്കും. പ്ലസ് വൺ ക്ലാസിലേക്കുള്ള പ്രവേശന നടപടികൾ മെയ് ഒമ്പതിന് തുടങ്ങും.

രാ​വി​ലെ ​സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ പി.​ആ​ർ ചേം​ബ​റി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ആണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തിയത്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more