1 GBP = 103.12

ശ്രീനഗറില്‍ ആശുപത്രിക്ക് നേരെ ഭീകരാക്രമണം; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു; ആക്രമണം സൈന്യം പിടികൂടിയ ലഷ്‌കറെ ഭീകരനെ മോചിപ്പിക്കാന്‍

ശ്രീനഗറില്‍ ആശുപത്രിക്ക് നേരെ ഭീകരാക്രമണം; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു; ആക്രമണം സൈന്യം പിടികൂടിയ ലഷ്‌കറെ ഭീകരനെ മോചിപ്പിക്കാന്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിക്കു നേരെയാണ് ചൊവ്വാഴ്ച ഉച്ചയോടെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ ഒരു ഭീകരനെ ഇവിടെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. ഇയാളെ മോചിപ്പിക്കുന്നതിനാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിനിടെ ഈ ഭീകരന്‍ രക്ഷപ്പെട്ടു. അപ്രതീക്ഷിതമായ ആക്രമണമാണ് ഭീകരര്‍ അഴിച്ചുവിട്ടത്. ആശുപത്രിയില്‍ വെടിവയ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ പിന്നീട് രക്ഷപ്പെടുകയും ചെയ്തു.

പാകിസ്താനില്‍ നിന്നുള്ള ഭീകരനായ അബു അബ്ദുള്ള എന്ന നവീദിനെ മോചിപ്പിക്കാനായിരുന്നു ഈ ആക്രമണമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം സോപിയാനില്‍ നിന്ന് സൈന്യം പിടികൂടിയ ലഷ്‌കറെ തോയിബ ഭീകരാണ് ഇയാള്‍. മുംബൈ ഭീകരാക്രമണത്തിന് തുല്യമായ ആക്രമണ രീതിയാണ് ഭീകരര്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more