1 GBP = 103.54
breaking news

ബോളിവുഡ് സൂപ്പർ താരം ശ്രീദേവി അന്തരിച്ചു

ബോളിവുഡ് സൂപ്പർ താരം ശ്രീദേവി അന്തരിച്ചു

ദുബായ്: ബോളിവുഡ് സൂപ്പർ നടി ശ്രീദേവി അന്തരിച്ചു. ഹാർട്ട് അറ്റാക്ക് മൂലം അല്പം മുൻപ് യു എ യിലെ റാസ്‌ അൽ ഖൈമയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. 54കാരിയായ ശ്രീദേവിയുടെ മരണ സമയത്ത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും അടുത്തുണ്ടായിരുന്നു.

ബോളിവുഡ് നടനും കുടുംബ സുഹൃത്തുമായ മോഹിത് മർവായുടെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും യു എ യിലെത്തിയത്. രാത്രി പതിനൊന്ന് മണിയോടെയാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ബാലതാരമായി സിനിമയിലെത്തിയ ശ്രീദേവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം തന്റെ കരുത്ത് തെളിയിച്ചിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർ നായികയായ ശ്രീദേവിയെ 2013ൽ കേന്ദ്ര സർക്കാർ പദ്മശ്രീ നൽകി ആദരിച്ചിരുന്നു. ചാന്ദ്‌നി, ലാംഹേ, മിസ്റ്റർ ഇന്ത്യ, നജിന, ഇംഗ്ലീഷ് വിന്ഗ്ലിഷ് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ. അവസാനമായി അഭിനയിച്ച ചിത്രം 2017ൽ പുറത്തിറങ്ങിയ മോം. ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറാണ് ഭർത്താവ്.

ദേവരാഗം, കുമാരസംഭവം തുടങ്ങി ഇരുപത്തിയാറോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1971ൽ പുറത്തിറങ്ങിയ പൂമ്പാറ്റയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more