1 GBP = 103.81

ശ്രീദേവിയുടെ ജീവിതം ബോണി കപൂർ സിനിമയാക്കുന്നു

ശ്രീദേവിയുടെ ജീവിതം ബോണി കപൂർ സിനിമയാക്കുന്നു

അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ചിത്രത്തിനായി മൂന്ന് പേരുകൾ അദ്ദേഹം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ശ്രീ, ശ്രീദേവി, ശ്രീം മാം എന്നീ പേരുകളാണ് പരിഗണിക്കുന്നത്. എന്നാൽ ശ്രീദേവിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണോ ഡോക്യുമെന്ററിയാണോ നിർമ്മിക്കുകയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ബോണി കപൂർ പറയുന്നു. ആവശ്യത്തിന് സമയമെടുത്ത് പൂർണതയോടെ ഒരു ചിത്രം ഒരുക്കുകയാണത്രേ ബോണിയുടെ ലക്ഷ്യം.

ഫെബ്രുവരി 24ന് ദുബായിൽ വച്ചായിരുന്നു ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാറായ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ താരത്തെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം ശ്രീദേവിയുടെ മകൾ ജാൻവി കപൂറിന്റെ അരങ്ങേറ്റ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. സംവിധായകൻ കരൺ ജോഹർ നിർമ്മിക്കുന്ന ധടക്ക് എന്ന ചിത്രത്തിലാണ് ജാൻവി അഭിനയിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more