1 GBP = 103.96

കയ്യേറ്റം ഇനിയും തുടരും; മൂന്നാര്‍ ദേവികുളം സബ് കളക്ടറെ സ്ഥലം മാറ്റി

കയ്യേറ്റം ഇനിയും തുടരും; മൂന്നാര്‍ ദേവികുളം സബ് കളക്ടറെ സ്ഥലം മാറ്റി

കൈയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത മൂന്നാര്‍ ദേവികുളം സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എംബ്ളോയ്മന്റ് ആന്റ് ട്രെയിനിങ് ഡയറക്?ടറായാണ് പുതിയ നിയമനം. മാനന്തവാടി സബ്കളക്ടറെ ദേവികുളം സബ്കലക്ടറായി നിയമിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശ്രീറാമിനെ സ്ഥലം മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

മൂന്നാര്‍ കൈയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത ശ്രീരാമിനെ സ്ഥലം മാറ്റാന്‍ സിപിഎം ജില്ലാ നേതൃത്വത്തില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. ശ്രീറാമിനെ ദേവികുളത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക ഇടതുനേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കുകയും ചെയ്തിരുന്നു.

കൈയേറ്റത്തിനെതിരെ മുഖം നോക്കാതെ നടപടിയെടുത്ത ശ്രീറാമിനെതിരെ രാഷ്ട്രീയ കക്ഷികള്‍ക്കിടെ പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനമെടുത്തതെന്നാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more