1 GBP = 103.92
breaking news

ശ്രീനാരായണ ജയന്തിയാഘോഷം ബുധനാഴ്ച ടോണ്ടനില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി….

ശ്രീനാരായണ ജയന്തിയാഘോഷം ബുധനാഴ്ച ടോണ്ടനില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി….

സുധാകരന്‍ പാലാ

യുഗപുരുഷന്‍ ശ്രീനാരായണ ഗുരുദേവന്റെ 163 -മത് ജയന്തി 2017 സെപ്റ്റംബര്‍ 6 (1193 ചിങ്ങം 21) ബുധനാഴ്ച ലോകമെമ്പാടും ആഘോഷിക്കുകയാണ്. യൂറോപ്പിലെ പ്രഥമ ശ്രീനാരായണ സംഘടനയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 6170 – നമ്പര്‍ യുകെ എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

സോമര്‍സെറ്റിലുള്ള ടോണ്ടനില്‍ ഡോ. പല്പു നഗറില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിന് രാവിലെ 7 മണിക്ക് ശാഖാ പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോട് കൂടി തുടക്കമാകും.

തുടര്‍ന്ന് വനിതാ സംഘം പ്രസിഡന്റ് ശ്യാമളാ സതീശന്റെ നേതൃത്വത്തില്‍ സമൂഹ പ്രാര്‍ത്ഥന നടക്കും. അതോടൊപ്പം ഗുരുദേവ കീര്‍ത്തനാലാപനവും ഭക്തിഗാന സുധയും നടക്കും.

ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന സമൂഹ സദ്യയില്‍ ജാതിമതഭേദമന്യേ വിവിധ മേഖലയിലുള്ളവര്‍ പങ്കെടുക്കും.

ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് നടക്കുന്ന ജയന്തി സാംസ്‌കാരികസമ്മേളനം പ്രസിഡന്റ് സുജിത് ഉദയന്‍ ഉത്ഘാടനം ചെയ്യും.

ജയന്തിയാഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് നടേപ്പിള്ളി അധ്യക്ഷത വഹിക്കും. ശാഖായോഗം വൈസ് പ്രസിഡന്റ് കുമാര്‍ സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. യൂണിയന്‍ കമ്മിറ്റിയംഗം സൗമ്യ ഉല്ലാസ് ഉപഹാര സമര്‍പ്പണവും സമ്മാന ദാനവും നിര്‍വ്വഹിക്കും.

ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.എസ് സുധാകരന്‍ സ്വാഗതവും ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം ടി.എസ്. സതീശന്‍ കൃതജ്ഞതയും പറയും. ശാഖാ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ രാജേഷ് നടേപ്പിള്ളി, മനു വാസു പണിക്കര്‍, വനിതാ സംഘം വൈസ് പ്രസിഡന്റ് അജിതാ ബെന്നി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

സമ്മേളനാനന്തരം ഡാന്‍സ് അരങ്ങേറും. തുടര്‍ന്ന് സ്‌നാര്‍ട്ട്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എസ്എന്‍ഡിപി യോഗ നിര്‍ദ്ദേശാനുസരണം ചതയ ദിനത്തില്‍ തന്നെ നടക്കുന്ന ആഘോഷപരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ പറഞ്ഞു.

വിലാസം:

സ്റ്റോക്ക് സെന്റ്. മേരി വില്ലേജ് ഹാള്‍

TA35BY

ടോണ്ടന്‍

സ്റ്റോക്ക്റോഡ്

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07414608807 , 07554499222

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more