1 GBP = 103.85
breaking news

ആയിരത്തിലധികം തുഴക്കാര്‍ പങ്കെടുക്കുന്ന ശ്രീനാരായണജയന്തി വള്ളംകളിയുടെ ചരിത്രം

ആയിരത്തിലധികം തുഴക്കാര്‍ പങ്കെടുക്കുന്ന ശ്രീനാരായണജയന്തി വള്ളംകളിയുടെ ചരിത്രം

കേരളത്തിലെ കുമരകത്ത് എല്ലാ വര്‍ഷവും സെപ്തംബറില്‍ ഓണക്കാലത്ത് നടക്കുന്ന വള്ളംകളിയാണ് ശ്രീനാരായണജയന്തി വള്ളംകളി. ആയിരത്തിലധികം തുഴക്കാര്‍ ഇതില്‍ പങ്കെടുക്കുന്നു. ചുണ്ടന്‍ വള്ളങ്ങള്‍ ഇതില്‍ പങ്കെടുക്കുമെങ്കിലും പ്രാധാന്യം ഇരുട്ടുകുത്തി വള്ളങ്ങള്‍ക്കാണ്. വിജയിക്കുന്ന ഇരുട്ടുക്കുത്തി വള്ളത്തിന് ശ്രീനാരായണ എവര്‍ റോളിംഗ് ട്രോഫി ലഭിക്കുന്നു.

ഐതിഹ്യം
1903 ല്‍ ശ്രീനാരായണഗുരു കുമരകം സന്ദര്‍ശിക്കുകയും ഇവിടെ ശ്രീ സുബ്രമണ്യ സ്വാമിയുടെ ഒരു പ്രതിഷ്ഠ നടത്തുകയും ചെയ്തിരുന്നു. പക്ഷേ, ഗുരു വന്നത് ഇവിടെ പിന്നോക്ക സമുദായക്കാര്‍ക്കായി ഒരു വിദ്യാലയം! സ്ഥാപിക്കാനായിരുന്നു. എന്നാല്‍ വിദ്യാലയത്തിന്റെ സ്ഥാപനവും, പ്രതിഷ്ഠയും രണ്ടും ഒന്നിച്ച് നടക്കുകയും ചെയ്തു. അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിനായി അന്നാട്ടുകാര്‍ ബോട്ടില്‍ വരികയും പിന്നീട് ഇതിന്റെ ഓര്‍മ്മയില്‍ എല്ലാ കൊല്ലവും അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ശ്രീനാരാ!ണയഗുരു ജയന്തി സമയത്ത് ഈ വള്ളം കളി നടത്തുകയും ചെയ്തു വരുന്നു.

ആഘോഷങ്ങള്‍
കുമരകം ക്ഷേത്രത്തില്‍ പ്രത്യേക പൂജകളോടെയാണ് അന്നത്തെ ആഘോഷങള്‍ ആരംഭിക്കുന്നത്. ഇതിനു ശേഷം ഗുരുമന്ദിരത്തില്‍ ഗുരുപൂജയും, പുഷ്പാഞ്ജലിയും നടക്കുന്നു. കൂടാതെ കുട്ടികള്‍ക്കു വേണ്ടി, കലാ കായിക മത്സരങ്ങളും നടക്കുന്നു. ഉച്ചയോടെ കുമരകം വള്ളംകളി ആരംഭിക്കുന്നു. ഇതിനു മുന്‍പായി ശ്രീനാരായണ ഗുരുവിന്റെ വന്‍ പ്രതിമ വഹിച്ചു കൊണ്ട് കുമരകം ക്ഷേത്രത്തില്‍ നിന്ന് വള്ളംകളിയുടെ ആരംഭസ്ഥലമായ കൊട്ടത്തോടിലേക്ക് എഴുന്നള്ളിപ്പും ഉണ്ട്. പിന്നീട് വൈകുന്നേരത്തോടെ പൊതുജന സമ്മേളനവും സമ്മാനവിതരണവുമായി ആഘോഷങ്ങള്‍ സമാപിക്കുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more