1 GBP = 103.87

കസ്‌റ്റഡി മരണം: പ്രതിപ്പട്ടിക തയ്യാറാക്കിയത് സി.പി.എം നേതാവെന്ന് ശ്രീജിത്തിന്റെ അമ്മ

കസ്‌റ്റഡി മരണം: പ്രതിപ്പട്ടിക തയ്യാറാക്കിയത് സി.പി.എം നേതാവെന്ന് ശ്രീജിത്തിന്റെ അമ്മ

വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ സി.പി.എമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ ശ്യാമള. ശ്രീജിത്തിനെ സി.പി.എം കുടുക്കിയതാണെന്ന് ശ്യാമള ആരോപിച്ചു. സി.പി.എം പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയത്. തുടർന്നാണ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്നും ശ്യാമള ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

അതേസമയം,​ ചവിട്ടിക്കൊലക്കേസിൽ കുറ്റക്കാരനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ ആലുവ മുൻ റൂറൽ എസ്.പിയും പൊലീസ് അക്കാഡമി പരിശീലന വിഭാഗം മേധാവിയുമായ എ.വി.ജോർജ്ജിനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ജോർജ്ജിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ജോർജ്ജ് നിയമവിരുദ്ധമായി രൂപീകരിച്ച റൂറൽ ടൈഗർഫോഴ്സ് എന്ന സ്പെഷ്യൽ സ്‌ക്വാഡാണ് ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ എസ്.ഐ ജി.എസ്.ദീപക് പോലും അറിയാതെയായിരുന്നു ഈ അറസ്റ്റ്. എസ്.പി ജോർജ്ജിന്റെ നിർദ്ദേശപ്രകാരമായിരുന്നു സ്ക്വാഡിന്റെ നടപടികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more