അത്മഹത്യാഭീഷണി ഫലിച്ചു, സീരിയല്‍ ചെയ്ത വകയില്‍ കൊടുക്കാനുള്ള തുക നല്‍കാമെന്ന് ശ്രീകുമാരന്‍ തമ്പിയ്ക്ക് സുധീരന്റെ ഉറപ്പ്


അത്മഹത്യാഭീഷണി ഫലിച്ചു, സീരിയല്‍ ചെയ്ത വകയില്‍ കൊടുക്കാനുള്ള തുക നല്‍കാമെന്ന് ശ്രീകുമാരന്‍ തമ്പിയ്ക്ക് സുധീരന്റെ ഉറപ്പ്

ജയ്ഹിന്ദ് ചാനലില്‍ സംപ്രേഷണം ചെയ്ത സീരിയലിന് നല്‍കാനുള്ള ബാക്കി തുക നല്‍കാത്തതിനാല്‍ താന്‍ ആത്മഹത്യയുടെ വക്കിലാണ് എന്ന ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുടെ കത്ത് പുറത്തുവന്നതിനെ തുടര്‍ന്ന് തുക തവണകളായി നല്‍കാമെന്ന് സമ്മതിച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. പണം നല്‍കാത്തതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി നടപടി സ്വീകരിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യുമന്നും അതിന് ഉത്തരവാദികള്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, കോണ്‍ഗ്രസ് നേതാവ് എം.എം. ഹസ്സന്‍, കെ.പി. മോഹനന്‍ എന്നിവര്‍ ആയിരിക്കുമെന്നും പറഞ്ഞാണ് ശ്രീകുമാരന്‍ തമ്പി തുറന്ന കത്ത് എഴുതിയത്.

സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന ചട്ടമ്പിക്കല്യാണിയുടെ സീരിയല്‍ രൂപമായിരുന്നു ജയ്ഹിന്ദ് ചാനലിന് വേണ്ടി ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്തത്. 65 എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്ത സീരിയല്‍ 2013 ലാണ് ചാനലില്‍ വന്നത്. 90 ലക്ഷം രൂപയുടെ സീരിയല്‍ പരിചയത്തിന്റെ പേരില്‍ ചാനലിന് 60 ലക്ഷത്തിനാണ് നല്‍കിയത്. ഇതില്‍ 27 ലക്ഷം രൂപയാണ് ഇനിയും നല്‍കാനുള്ളത്. 2013 മുതല്‍ സീരിയലിനായി കടംവാങ്ങിയ തുകയ്ക്ക് പലിശ കൊടുക്കുകയാണെന്നും ഇനിയും തുക നല്‍കാത്ത പക്ഷം ജപ്തിനടപടികള്‍ നേരിടേണ്ടി വരുമെന്നും കാട്ടിയാണ് ശ്രീകുമാരന്‍ തമ്പി കത്തെഴുതിയത്.

തുടര്‍ച്ചയായി കത്ത് എഴുതിയെങ്കിലും ഇക്കാര്യത്തില്‍ മറുപടി ലഭിക്കാത്തതിനാല്‍ താന്‍ ആത്മഹത്യയുടെ വക്കിലാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്നാണ് സുധീരന്‍ ശ്രൂകുമാരന്‍ തമ്പിയെ ബന്ധപ്പെട്ടത്. ചാനലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാത്തതിനാല്‍ പണം നല്‍കിയില്ലെന്ന കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു. തുടര്‍ന്ന് അടിയന്തിരമായി രണ്ടര ലക്ഷം രൂപ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ഇടുകയും ചെയ്തു. ബാക്കി തുക തവണകളായി നല്‍കാമെന്ന ്‌സമ്മതിക്കുകയും ചെയ്തു. പണം നല്‍കാമെന്ന് ഉറപ്പ് ലഭിച്ചതിനാല്‍ ഇനി വിവാദത്തിനില്ലെന്ന് ശ്രൂീ കുമാരന്‍തമ്പി അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 469