1 GBP = 103.58
breaking news

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ പതിനാലിടങ്ങളില്‍ ചട്ടലംഘനമാകുന്ന പരാമര്‍ശങ്ങളുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ പതിനാലിടങ്ങളില്‍ ചട്ടലംഘനമാകുന്ന പരാമര്‍ശങ്ങളുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ. പുസ്തകത്തില്‍ 14 ഇടങ്ങളിലാണ് ചട്ടലംഘനമാകാവുന്ന തരത്തിലുള്ള പരാമര്‍ശമുള്ളത്. 2016 ഒക്ടോബറില്‍ പുസ്തകമെഴുതുന്നതിന് ജേക്കബ് തോമസ് അനുമതി തേടിയിരുന്നെങ്കിലും അതിന്റെ ഉളളടക്കം അറിയിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും നളിനി നെറ്റോ പിണറായി വിജയനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ജേക്കബ് തോമസിന്റെ ആത്മകഥ ’സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ മുഖ്യമന്ത്രിയെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതില്‍ പലതരത്തിലുള്ള നിയമപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് കെ.സി. ജോസഫ് എം.എല്‍.എ കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നിയമസെക്രട്ടറിയുടെ ഉപദേശം അനുസരിച്ചു മുഖ്യമന്ത്രി പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍നിന്നു വിട്ടുനില്‍കുകയും ചെയ്തിരുന്നു.

ബാര്‍കേസില്‍ കെ ബാബുവിനും കെ എം മാണിക്കുമെതിരായ അന്വേഷണരീതി തുടരേണ്ടതില്ല എന്ന തീരുമാനത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നുള്ള പരോക്ഷസൂചന പുസ്തകത്തിലുണ്ട്. ബിജു രമേശ് നല്‍കിയ രഹസ്യമൊഴിയില്‍ നാലു പേജ് ബാബുവിനെതിരായിരുന്നുവെന്നും പറയുന്നു. അതേസമയം അന്വേഷണം നടത്തുന്നതിന് അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലക്ക് വിയോജിപ്പില്ലായിരുന്നെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more