1 GBP = 103.69
breaking news

യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ കായിക മേള 2017 മെയ് 20ന് റെഡിച്ചില്‍.

യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍  കായിക മേള 2017  മെയ്  20ന് റെഡിച്ചില്‍.

സന്തോഷ് തോമസ്

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള 2017 മെയ് 20ന് റെഡിച്ചില്‍ വച്ച് നടക്കും.റീജിയണിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ .കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തിലാണ് ഇത്ത വണ കായിക മേള നടത്തപ്പെടുന്നത്
.
റീജിയണിലെ 18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും. റീജിയണല്‍ സ്‌പോര്ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ ഷിജു ജോസഫ് , റീജണല്‍ ട്രഷറര്‍ പോള്‍ ജോസഫ് അസോസിയേഷന്‍ പ്രസിഡണ്ട് ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ മേളയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

കായിക മേള പലതവണ നടത്തി മുന്‍ പരിചയം ഉള്ള കെ സി എ ഈ പരിപാടിയും ഏറ്റെടുത്തു നടത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് അംഗ സംഘടനകള്‍ നോക്കിക്കാണുന്നത്. ഇത്തവണയും ദേശീയ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തുവാനുള്ള തയ്യാറെടുപ്പായാണ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍, അതു കൊണ്ടു തന്നെ മത്സരങ്ങള്‍ക്ക് വീറും വാശിയും ഏറും . റീജിയണില്‍ നിന്നുള്ള കായിക പ്രതിഭകളെ കണ്ടെത്തുവാനുള്ള മത്സര ഇനങ്ങള്‍, നിയമാവലി തുടങ്ങിയവ അടങ്ങുന്ന ഇ മെയില്‍ എല്ലാ അംഗ സംഘടനകള്‍ക്കും വരും ദിവസങ്ങളില്‍ എത്തിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് റീജണല്‍ കമ്മിറ്റിയുമായി ബന്ധപ്പെടുവാന്‍ പ്രസിഡന്‍ണ്ട് ഡിക്‌സ് ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

കായികമേള നടക്കുന്ന വേദിയുടെ വിലാസം
Abbey Stadium Sports Centre
Birmingham Road,
Redditch,
Worcestershire.
B97 6EJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more