1 GBP =

ആവേശം നിറഞ്ഞു നിന്ന എം.എം.സി.എ യുടെ സ്പോർട്സ് ഡേയ്ക്ക് ഉജ്ജ്വല പരിസമാപ്തി…

ആവേശം നിറഞ്ഞു നിന്ന  എം.എം.സി.എ യുടെ സ്പോർട്സ് ഡേയ്ക്ക് ഉജ്ജ്വല പരിസമാപ്തി…
സജി സെബാസ്റ്റ്യൻ
മാഞ്ചസ്റ്റർ:-  മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ വാർഷിക കായിക ദിനം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും, സഹകരണം കൊണ്ടും വൻ വിജയമായി. രാവിലെ 10.30ന് വിഥിൻഷോ ഹോളി ഹെഡ്ജ് പാർക്കിൽ നടന്ന സ്പോർട്സ് ഡേയിലേക്ക് അസോസിയേഷൻ സെക്രട്ടറി ജനീഷ് കുരുവിള എല്ലാവരേയും സ്വാഗതം ചെയ്തു. തുടർന്ന് പ്രസിഡന്റ് അലക്സ് വർഗ്ഗീസ് കായിക മേള ഉദ്ഘാഘാടനം ചെയ്തു. മുൻ പ്രസിഡന്റുമാരായ കെ.കെ.ഉതുപ്പ്, ജോബി മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു.
എത്തിച്ചേർന്ന കായിക താരങ്ങൾക്കും മറ്റ് അസോസിയേഷൻ കുടുംബാംഗങ്ങൾക്കുമായി ജോബി തോമസ് വാമപ്പ് എക്സെർസൈസ്
 കൊടുത്തു. ഇത് പങ്കെടുത്ത എല്ലാവർക്കും ഒരു പുതിയ അനുഭവമായിരുന്നു. വളരെ  പോസറ്റീവ് ആയിട്ട്, സ്കൂൾ കാലഘട്ടത്തിൽ കായികാധ്യാപകർ അസംബ്ലിയിൽ പറഞ്ഞ് തന്നിരുന്ന എക്സെർസൈസുകളെയാണ് എല്ലാവരുടെയും ഓർമ്മയിലെത്തിയത്.
തുടർന്ന് നടന്ന ആവേശം വാരി വിതറി വിവിധ കായിക മത്സരങ്ങൾ നടന്നു. നഴ്സറി കുട്ടികൾ മുതൽ പ്രായമായവർ വരെ വിവിധ ഗ്രൂപ്പുകളിലായി ഓട്ടവും, ചാക്കിലോട്ടവും തവളകളിയും ഫുട്ബോളും ക്രിക്കറ്റുമെല്ലാമായി അന്നേ ദിവസം എല്ലാവരും വളരെയധികം സന്തോഷത്തോടെയാണ് ചിലവഴിച്ചത്. രാവിലത്തെ മത്സരങ്ങൾ സമാപിച്ചശേഷം എല്ലാവരും ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞു.
ഉച്ചഭക്ഷണ ശേഷം വുഡ് ഹൗസ് പാർക്ക്  ലൈഫ് സ്റ്റൈൽ സെന്ററിൽ നടന്ന  ഇൻഡോർ മത്സരങ്ങളിൽ ചെസ്, ക്യാരംസ്, റമ്മി തുടങ്ങിയ മത്സരങ്ങളുണ്ടായിരുന്നു.
വൈകുന്നേരം യുക്മ വള്ളംകളിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ചിരിക്കുന്ന റോഡ്‌ഷോയ്ക്ക് സ്വീകരണം നൽകി. യുക്മ ട്രഷറർ അലക്സ് വർഗ്ഗീസ് വള്ളംകളിയെപ്പറ്റി ആമുഖപ്രസംഗം നടത്തി.   റോഡ് ഷോയുടെ ക്യാപ്റ്റൻ ശ്രീ.ടിറ്റോ തോമസ് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി. എം. എം.സി.എ ബോട്ട് ക്ലബ്ബിന്റെ “എടത്വാ ” വള്ളത്തിലെ തുഴച്ചിൽക്കാർ സ്വീകരണത്തിൽ പങ്കെടുത്തു
എം.എം.സി.എ സ്പോർട്സ് ഡേയിലെ മത്സര വിജയികൾക്ക് സെപ്റ്റംബർ 15ന് നടക്കുന്ന അസോസിയേഷന്റെ ഓണാഘോഷ പരിപാടികളിൽ വച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.
സ്പോർട്സ് ഡേയ്ക്ക് ട്രഷറർ സാബു ചാക്കോ, വൈസ് പ്രസിഡന്റ് ഹരികുമാർ. പി.കെ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യൻ, കമ്മിറ്റിയംഗങ്ങളായ ആഷൻ പോൾ, മോനച്ചൻ ആൻറണി, ജോബി തോമസ്, റോയ് ജോർജ്, കുര്യാക്കോസ് ജോസഫ്, ബിജു പി.മാണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
എം.എം.സി എ യുടെ സപോർട്സ് ഡേ വിജയമാക്കുവാൻ സഹകരിച്ച എല്ലാവർക്കും ടീം എം.എം.സി.എയുടെ നന്ദി സെക്രട്ടറി ജനീഷ് കുരുവിള രേഖപ്പെടുത്തി.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more