1 GBP = 103.12

യുക്മ ദേശീയ കായികമേള ജൂണ്‍ 24 ശനിയാഴ്ച : പൊതു ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നു

യുക്മ ദേശീയ കായികമേള ജൂണ്‍ 24  ശനിയാഴ്ച : പൊതു ജനങ്ങളില്‍  നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നു

ജയകുമാര്‍ നായര്‍ (കായികമേള കോഓര്‍ഡിനേറ്റര്‍)

യു.കെ. മലയാളികളുടെ ഏറ്റവും വലിയ കായിക മത്സരമായ യുക്മ ദേശീയ കായികമേള 2017 ജൂണ്‍ 24 ശനിയാഴ്ച ബര്‍മിഗ്ഹാമില്‍ നടക്കും. യുക്മയുടെ കഴിഞ്ഞ അഞ്ച് ദേശീയ കായികമേളകള്‍ക്ക് വേദിയൊരുക്കിയ വെന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ തന്നെയാണ് ഇക്കുറിയും കായികമേളക്ക് അരങ്ങൊരുക്കുന്നത്. അത്യന്താധുനിക സൗകര്യങ്ങളും യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍നിന്നും കായികതാരങ്ങള്‍ക്ക് വന്നെത്താനുള്ള സൗകര്യങ്ങളുമാണ് ഈ കളിത്തട്ടിനെ യുക്മക്ക് പ്രിയങ്കരമാക്കുന്നത്.

യുക്മ റീജനുകളിലെ കായിക മത്സര വിജയികള്‍ക്കാണ് ദേശീയ കായികമേളയില്‍ മത്സരിക്കുവാന്‍ അവസരം ലഭിക്കുക. റീജിയണല്‍ ദേശീയ കായികമേളകള്‍ ഒരേ നിയമാവലിയുടെ അടിസ്ഥാനത്തിലാണ് നടത്തപ്പെടുന്നത്. കായികമേള കൂടുതല്‍ ജനകീയമാക്കുവാനും ആസ്വാദകരമാക്കുവാനും ഉപകരിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അംഗ അസോസിയേഷനുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ക്ഷണിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഏപ്രില്‍ പത്തിന് മുന്‍പായി [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ തന്നെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞ കായികമേള കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുവാനുള്ള ശ്രമത്തിലാണ് യുക്മ ദേശീയ നേതൃത്വം. മത്സരാര്‍ത്ഥികളുടെ വയസ് അടിസ്ഥാനമാക്കി ആറു ഗ്രൂപ്പുകളാക്കിത്തിരിച്ചുകൊണ്ട് ഓരോ ഗ്രൂപ്പിലേയും പുരുഷ, സ്ത്രീ വ്യക്തിഗത പ്രതിഭകള്‍ക്ക് പ്രത്യേകം ചാമ്പ്യന്‍ഷിപ്പുകള്‍ നല്‍കുന്ന രീതിയിലാണ് കായികമേള വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ പ്രായ ഭേദമെന്യേ പങ്കെടുക്കുവാന്‍ കഴിയുന്ന ചില പൊതുമത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കായികമേള നടക്കുന്ന വേദിയുടെ വിലാസം:

Wyndley Leisure Centre, Sutton Coldfield, Birmingham – B73 6EB

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more