1 GBP = 103.12

വാഹനങ്ങളുടെ വേഗപരിധി ഒരു മൈലിന് മുകളിലായാലും പിഴ നൽകണം; പോലീസ് മേധാവി

വാഹനങ്ങളുടെ വേഗപരിധി ഒരു മൈലിന് മുകളിലായാലും പിഴ നൽകണം; പോലീസ് മേധാവി

ലണ്ടൻ: വാഹനമോടിക്കുമ്പോൾ വേഗപരിധി ഒരു മൈലിന് മുകളിലെത്തിയാലും ഡ്രൈവർമാർക്ക് പിഴ നൽകണമെന്ന ആവശ്യവുമായി കോൺസ്റ്റബിൾ ചീഫ് ഓഫിസർ ആന്തണി ബെങ്ഹാം. നിലവിലുള്ള രീതിക്ക് മാറ്റം വരുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. വേഗപരിധി ചെറിയ തരത്തിൽ ലംഘിക്കുന്നവരോടുള്ള മൃദു സമീപനം മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ വേഗപരിധിയുടെ പത്ത് ശതമാനത്തോളം അധികമായാലും ഫൈനിൽ നിന്നൊഴിവാക്കുകായാണ് പതിവ്.

അതുപോലെ തന്നെ വേഗപരിധി ലംഘിക്കുന്നവർക്ക് ഫൈനും പിഴയിൽ നിന്നൊഴിവാകുന്നതിന് സ്പീഡ് അവയർനെസ്സ് കോഴ്‌സിന് പങ്കെടുത്താൽ മതിയാകുമായിരുന്നു, സാധാരണനിലയിൽ കോഴ്‌സിൽ പങ്കെടുത്ത് മൂന്ന് വർഷം തികയുന്നതിന് മുൻപ് വീണ്ടും പിടിക്കപ്പെട്ടാൽ ഫൈനും പോയിന്റും നഷ്ടപ്പെടും. എന്നാൽ ഈ നിയമവും മാറ്റിയെഴുതപ്പെടേണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ചെറിയ രീതിയിൽ മാത്രം വേഗപരിധി ലംഘിക്കുന്നവർക്ക് ഈ ആനുകൂല്യം നൽകിയാൽ മതിയാകും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

നാഷണൽ പോലീസ് ചീഫ് കൗൺസിലിൽ പുതിയ നിർദ്ദേശങ്ങൾ ഇതിനകം തന്നെ പരിഗണനക്ക് വച്ചിട്ടുണ്ട്. പോലീസ് ഫെഡറേഷന്റെ റോഡ് പോളിസി കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. എന്തായാലും പുതിയ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമത്തിലാണ് പോലീസ് മേധാവികൾ .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more