1 GBP = 103.12

വാഹനമോടിക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കേണ്ടി വരും; അമിതവേഗക്കാരെ ആർക്കും പിടികൂടാം; ഡാഷ്‌കാമിൽ പതിയുന്ന ദൃശ്യങ്ങൾ പോലീസ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ മാത്രം മതി

വാഹനമോടിക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കേണ്ടി വരും; അമിതവേഗക്കാരെ ആർക്കും പിടികൂടാം; ഡാഷ്‌കാമിൽ പതിയുന്ന ദൃശ്യങ്ങൾ പോലീസ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ മാത്രം മതി

ലണ്ടൻ: അമിത വേഗതക്കാരെയും അപകടകരമാം വിധം വാഹനമോടിക്കുന്നവരെയും പിടികൂടാനുറച്ച് തന്നെ പോലീസ്. കഴിഞ്ഞയാഴ്ചയായിരുന്നു പോലീസ് കോൺസ്റ്റബിൾ ചീഫ് ആന്തണി ബാംഗം വേഗതാപരിധി ഒരു മൈലിന് മുകളിലായാലും ഡ്രൈവർക്കെതിരെ നടപടിയെടുക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. അതിന് തുടർച്ചയായെന്നവണ്ണമാണ് പുതിയ തീരുമാനവും കൈക്കൊണ്ടിട്ടുള്ളത്. വാഹനങ്ങളിലെ ഡാഷ് കാമുകളിൽ പതിയുന്ന നിയമലംഘകരുടെ ദൃശ്യങ്ങൾ പൊലീസിന് കൈമാറാവുന്നതാണ്. ദ്ര്യശ്യങ്ങൾ പരിശോധിച്ച് പോലീസ് തുടർ നടപടികൾ കൈക്കൊള്ളും.

റോഡ് സേഫ്റ്റി പൊലീസിംഗിന്റെ കൂടി ചുമതലയുള്ള ആന്തണി ബാംഗം പോലീസ് എൻഫോഴ്‌സ്‌മെന്റ് കോൺഫറൻസിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. തങ്ങളുടെ മുന്നിലോ എതിർവശത്ത് കൂടെയോ പോകുന്ന വാഹനങ്ങൾ വേഗതാ പരിധി ലംഘിക്കുകയോ, അപകടകരമായ ഡ്രൈവിംഗ് നടത്തുകയോ ചെയ്യുകയാണെങ്കിൽ ഡാഷ്‌കാമിലെ ദൃശ്യങ്ങൾ പോലീസ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌താൽ മതിയാകും. അതിനായി പുതിയ വെബ്‌സൈറ്റ് തയ്യാറാക്കുന്നതിനുള്ള നിർദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.

വെയ്ൽസിൽ ഈ പദ്ധതി വളരെ മുൻപ് തന്നെ അവതരിപ്പിച്ചിരുന്നു. ആദ്യ നിയമ ലംഘനം പിടിക്കപ്പെട്ടതും ശിക്ഷിക്കപ്പെട്ടതും 2015ൽ ആയിരുന്നു. ചെഷയറിൽ നിന്നുള്ള ജെയിംസ് സ്റ്റോക്സ് എന്നയാളെയാണ് ആദ്യമായി പിടികൂടിയത്. അപകടമായ വിധത്തിൽ ഒരു കൊടിയ വളവിൽ മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്തതാണ് ജെയിംസിനെ ശിക്ഷിക്കാൻ കാരണം. പുറകിൽ നിന്നുള്ള വാഹനത്തിലെ ഡാഷ് കാം ദൃശ്യങ്ങൾ വെയ്ൽസ് പോലീസിന്റെ ഓപ്പറേഷൻ സ്നാപ്പ് എന്ന വെബ്‌സൈറ്റിൽ ഡ്രൈവർ അപ്‌ലോഡ് ചെയ്യുകയായിരുന്നു. കേസെടുത്ത പോലീസ് എട്ടു മാസത്തെ ജയിൽ ശിക്ഷയാണ് ജെയിംസിന് വാങ്ങിക്കൊടുത്തത്.

സാസ്സക്ഡ് പോലീസും ഓപ്പറേഷൻ ക്രാക്ക് ഡൌൺ എന്ന വെബ്‌സൈറ്റ് കഴിഞ്ഞ വര്ഷം മുതൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. നിയമങ്ങൾ കൂടുതൽ കർശനമാക്കി റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more