1 GBP = 103.12

ഇന്ത്യയെ നിരീക്ഷിക്കാൻ കോടികൾ ചെലവിൽ പാക് ബഹിരാകാശ പദ്ധതി

ഇന്ത്യയെ നിരീക്ഷിക്കാൻ കോടികൾ ചെലവിൽ പാക് ബഹിരാകാശ പദ്ധതി

ഇസ്‌ലാമാബാദ്: ഇന്ത്യയുടെ മേൽ നിരീക്ഷണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ബഹിരാകാശ പദ്ധതിയുമായി പാകിസ്ഥാൻ. സൈനിക ആവശ്യങ്ങൾക്കായി വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നതിൽ കുറവ് വരുത്തുക എന്നതുകൂടി ഉദ്ദേശിച്ചാണ് 255 കോടി രൂപ ചിലവ് വരുന്ന പ്രസ്‌തുത പദ്ധതിയ്‌ക്ക് പാക് ബഹിരാകാശ നിലയമായ സ്‌പേസ് ആന്റ് അപ്പർ അറ്റ്‌മോസ്‌ഫിയർ റിസർച്ച് ഓർഗനൈസേഷൻ (സപാർകോ)രൂപം നൽകിയിരിക്കുന്നത്.

പ്രധാനമായും അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളെയാണ് ബഹിരാകാശ പദ്ധതികൾക്കായി പാകിസ്‌ഥാൻ ആശ്രയിച്ചുവരുന്നത്. ഇന്ത്യയുടെ വിവിധ ഉപഗ്രഹ പദ്ധതികളുമായി മുൻകാലത്തേത്തിൽ നിന്ന് വ്യത്യസ്‌തമായി അമേരിക്ക കൂടുതൽ സഹകരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുമായുള്ള ബന്ധം കുറയ്‌ക്കാൻ പാകിസ്‌ഥാൻ ശ്രമിക്കുന്നതെന്ന് പാക് മാദ്ധ്യമമായ ദി ഡോൺ റിപ്പോർട്ട് ചെയ്‌തു.

ഇതു മാത്രമല്ല കറാച്ചി, ലാഹോർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിലായി ആരംഭിക്കുന്ന പുതിയ സെന്ററുകൾ വഴി ഇന്ത്യയുടെ സാറ്റലൈറ്റ് പദ്ധതികളെ വിശദമായി നിരീക്ഷിക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more