1 GBP = 104.21

സ്പാനിഷ് ലീഗ്; ബാഴ്സലോണക്ക് ജയം; അത്‍ലറ്റിക്കോ റയലിനെ സമനിലയില്‍ തളച്ചു

സ്പാനിഷ് ലീഗ്; ബാഴ്സലോണക്ക് ജയം; അത്‍ലറ്റിക്കോ റയലിനെ സമനിലയില്‍ തളച്ചു

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബാളിൽ ബാഴ്സലോണയുടെ വിജയക്കുതിപ്പ് തുടരുന്നു. ലെഗാനസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ തോല്‍പ്പിച്ചത്. ലൂയിസ് സുവാരസിന്റെ ഇരട്ടഗോളുകളാണ് ബാഴ്സക്ക് ജയമൊരുക്കിയത്. ഇഞ്ചുറി ടൈമില്‍ പൌളീഞ്ഞോ ബാഴ്സയുടെ മൂന്നാം ഗോൾ നേടി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സ.

അതേസമയം ഡര്‍ബി പോരാട്ടത്തില്‍ അത്‍ലറ്റിക്കോ മാഡ്രിഡ് റയലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പടെയുള്ള താരങ്ങള്‍ കളത്തിലിറങ്ങിയിട്ടും റയലിന് ഗോള്‍ കണ്ടെത്താനായില്ല. ഇതോടെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ബാഴ്സയും റയലും തമ്മിലുള്ള പോയന്റ് വ്യത്യാസം പത്തായി. 12 മത്സരങ്ങളില്‍ നിന്നായി 34 പോയന്റ് നേടി ഗ്രൂപ്പില്‍ ഒന്നാമതാണ് ബാഴ്സലോണ. വലന്‍സിയയാണ് രണ്ടാമത്. 24 പോയന്റ് വീതമുള്ള റയലും അത്‍ലറ്റിക്കോ മാഡ്രിഡും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more