1 GBP = 104.17

ഉറുഗ്വായും റഷ്യയും പ്രീക്വാർട്ടറിൽ; പ്രീക്വാർട്ടർ സാധ്യത നിലനിർത്തി പോർച്ചുഗൽ; കോസ്​റ്റയുടെ ചിറകിലേറി സ്​പെയിൻ; ഇറാനെതിരെ ജയം

ഉറുഗ്വായും റഷ്യയും പ്രീക്വാർട്ടറിൽ; പ്രീക്വാർട്ടർ സാധ്യത നിലനിർത്തി പോർച്ചുഗൽ; കോസ്​റ്റയുടെ ചിറകിലേറി സ്​പെയിൻ; ഇറാനെതിരെ ജയം

റോസ്​റ്റോവ്​: ​സൂപ്പർ താരം ലുയി സുവാരസ്​ നേടിയ എക ഗോളിൽ ഗ്രൂപ്പ്​ എയിൽ ഉറുഗ്വായ്​ പ്രീക്വാർട്ടറിൽ. 23ാം മിനുട്ടിലാണ്​ ഉറുഗ്വായ്​ക്കായി സുവാരസ്​ ഗോൾ നേടിയത്​. ഉറുഗ്വായ്​ക്കൊപ്പം റഷ്യയും എ ഗ്രൂപ്പിൽ നിന്ന്​ പ്രീക്വാർട്ടറിൽ കടന്നിട്ടുണ്ട്​.

കളത്തിൽ പലപ്പോഴും സൗദിയുടെ ആധിപത്യമാണ്​ ഉണ്ടായിരുന്നതെങ്കിലും ഗോൾ നേടാൻ അവർക്കായില്ല. മൽസരത്തിൽ മികച്ച നീക്കങ്ങൾ സൗദി നടത്തിയെങ്കിലും ഗോൾ നേടാനായില്ല.

സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഒ​രി​ക്ക​ൽ​കൂ​ടി ര​ക്ഷ​ക​നാ​യ​പ്പോ​ൾ പോ​ർ​ചു​ഗ​ലി​ന്​ ആ​ദ്യ ജ​യം. ​ഗ്രൂ​പ്​ ബി​യി​ൽ മൊ​റോ​ക്കോ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ പോ​ർ​ചു​ഗ​ൽ ര​ണ്ടു ക​ളി​ക​ളി​ൽ നാ​ലു​ പോ​യ​ൻ​റു​മാ​യി നോ​ക്കൗ​ട്ട്​ പ്ര​തീ​ക്ഷ വ​ർ​ണാ​ഭ​മാ​ക്കി. നാ​ലാം മി​നി​റ്റി​ൽ ഹെ​ഡ​റി​ലൂ​ടെ​യാ​യി​രു​ന്നു റൊ​ണാ​ൾ​ഡോ​യു​ടെ നി​ർ​ണാ​യ​ക ഗോ​ൾ.

ഇറാനെതിരായ നിർണായക ഗ്രൂപ്പ്​ മൽസരത്തിൽ സ്​പെയിനിന്​ ജയം. ഡീഗോ കോസ്​റ്റ നേടിയ ഏക ഗോളിലാണ്​ സ്​പെയിൻ ജയിച്ച്​ കയറിയത്​. ആദ്യ മൽസരത്തിൽ പോർച്ചുഗലിനോട്​ സമനില വഴങ്ങിയ സ്​പെയിനിന്​ ഇന്നത്തെ മൽസരത്തിലെ ജയം അനിവാര്യമായിരുന്നു. ജയത്തോടെ സ്​പെയിൻ പ്രീക്വാർട്ടർ സാധ്യതകൾ സജീവമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more