1 GBP = 103.74
breaking news

സ്വാതന്ത്യം പ്രഖ്യാപിച്ച കാറ്റലോണിയയുടെ സ്വയം ഭരണാധികാരം റദ്ദാക്കുമെന്ന് സ്‌പെയിൻ

സ്വാതന്ത്യം പ്രഖ്യാപിച്ച കാറ്റലോണിയയുടെ സ്വയം ഭരണാധികാരം റദ്ദാക്കുമെന്ന് സ്‌പെയിൻ

മാഡ്രിഡ്: സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന ഭീഷണി തുടർന്നാൽ രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശമായ കാറ്റലോണിയയുടെ സ്വയം ഭരണാധികാരം റദ്ദാക്കുമെന്ന് സ്‌പെയിൻ. ഭരണഘടനയുടെ 155ആം അനുച്ഛേദം റദ്ദാക്കുന്നതോടെ കാറ്റലോണിയ മാതൃരാജ്യമായ സ്‌പെയിനിന്റെ ഭാഗമാകും. ഇത് സംബന്ധിച്ച തീരുമാനം ശനിയാഴ്‌ച ഉണ്ടാകുമെന്നാണ് സൂചന.
സ്‌പെയിനിലെ ഏറ്റവും സമ്പന്ന മേഖലയായ ഇവിടെ അടുത്തിടെ നടത്തിയ ഹിതപരിശോധനയിൽ ഭൂരിപക്ഷം ജനങ്ങളും സ്വതന്ത്ര രാഷ്ട്രമെന്ന ആശയത്തെ പിന്തുണച്ചെന്ന് അവകാശപ്പെട്ട് കാറ്റലോണിയൻ പ്രസിഡന്റ് കാർലസ് പ്യൂജിമൗണ്ട് സ്വതന്ത്ര്യ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ അന്തിമ തീരുമാനം സ്‌പെയിനുമായുള്ള ചർച്ചകൾക്ക് ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനിടെ മാതൃരാജ്യത്തിന്റെ അനുമതിയില്ലാതെ നടത്തിയ ഹിതപരിശോധന സ്‌പെയിനിലെ പരമോന്നത കോടതി റദ്ദാക്കി. അതേസമയം, സ്വാതന്ത്യപ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് കാറ്റലോണിയൻ പ്രസിഡണ്ടിന്റെ നിലപാട്. സ്‌പെയിൻ കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കുകയാണെങ്കിൽ സ്വാതന്ത്ര്യ പ്രഖ്യാപന നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌പെയിനിന്റെ എതിർപ്പിനെ മറികടന്നുകൊണ്ട് ഒക്‌ടോബർ ഒന്നിന് നടന്ന ഹിതപരിശോധനയ്‌ക്കിടെ പോളിംഗ് സ്റ്റേഷനിൽ പൊലീസ് നടത്തിയ ആക്രമണത്തിൽ 760 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്‌പെയിൻ ഭരണകൂടം വിലക്കിയ സ്വതന്ത്ര ഹിതപരിശോധനയിൽ പങ്കെടുക്കാനെത്തിയതിനാണ് പൊലീസ് ജനങ്ങൾക്കു നേരെ ലാത്തിച്ചാർജ് നടത്തിയത്. പോളിംഗ് സ്റ്റേഷനുകളിലേക്ക് തള്ളിക്കയറിയ പൊലീസ് വോട്ടെടുപ്പ് തടസപ്പെടുത്തി ജനങ്ങളെ അടിച്ചോടിക്കുകയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും നേരെ പൊലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം ആറിന് കാറ്റലോണിയ പാർലമെന്റ് ഹിതപരിശോധനയ്ക്ക് അംഗീകാരം നൽകിയിരുന്നെങ്കിലും പിറ്റേന്നു ഹിതപരിശോധന വിലക്കി രാജ്യത്തെ ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more