1 GBP = 103.85

സ്പേസ് എക്സ് സൂപ്പർ കാറിന്റെ നിയന്ത്രണം നഷ്ടമായി; കാർ ബഹിരാകാശത്ത് ലക്ഷ്യമില്ലാതെ അലയുന്നു

സ്പേസ് എക്സ് സൂപ്പർ കാറിന്റെ നിയന്ത്രണം നഷ്ടമായി; കാർ ബഹിരാകാശത്ത് ലക്ഷ്യമില്ലാതെ അലയുന്നു

വാഷിംഗ്ടൺ: ചൊവ്വയെ ലക്ഷ്യമാക്കി ഭൂമിയിൽ നിന്നും കുതിച്ച സ്‌പെയ്സ് എക്‌സിന്റെ സൂപ്പർ കാർ ബഹിരാകാശത്ത് ലക്ഷ്യമില്ലാതെ അലയുന്നു. അമേരിക്കൻ കോടീശ്വരനായ എലൺ മസ്‌കിന്റെ സ്പേസ് എക്‌സ് കമ്പനി നിർമ്മിച്ച ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ ഫാൽക്കൺ ഹെവിയിൽ കയറിയാണ് കാർ ബരിരാകാശത്തേക്ക് കുതിച്ചത്. ആദ്യ ഘട്ടം വിജയകരമായിരുന്നെങ്കിലും ഇപ്പോൾ കാറിന്റെ നിയന്ത്രണം പൂർണമായും നഷ്‌ടമായെന്ന് എലൻ മസ്‌ക് അറിയിച്ചു.
എലൺ മസ്‌കിന്റെ ‘ചെറി ചുവപ്പ് ‘ നിറത്തിലുള്ള പഴയ ഇലക്ട്രിക് സ്‌പോർട്ട്സ് കാറായ ടെസ്‌ല റോഡ്സ്റ്റർ ആണ് ഉപഗ്രഹത്തിന് പകരമുള്ള റോക്കറ്റിലെ പേലോഡ്. കാറിന്റെ ഡ്രൈവർ സീറ്റിൽ ബഹിരാകാശ സ്യൂട്ട് ധരിച്ച ഒരു ബൊമ്മയെയും ഘടിപ്പിച്ചിട്ടുണ്ട്. ഈ കാറിനെയും ‘ഡ്രൈവറെയും’ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. വിക്ഷേപണത്തിന് ആറു മണിക്കൂറിന് ശേഷം ഇതിനായുള്ള എൻജിന്റെ ജ്വലനം വിജയകരമായി നടന്നു. ചൊവ്വയുടെയും ഭൂമിയുടെയും ഭ്രമണപഥങ്ങൾക്ക് ഇടയിൽ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ ചൊവ്വയുടെ കടന്ന് വ്യാഴത്തിന് മുൻപുള്ള ഛിന്നഗ്രഹ മേഖലയിലാണ് കാർ ഇപ്പോഴുള്ളതെന്ന് എലൻ മസ്‌ക് പറഞ്ഞു.

കാറിന് ഇനിയെന്ത് സംഭവിക്കും
ബഹിരാകാശത്ത് അന്തമില്ലാതെ അലയുന്ന കാറിന് ഇനിയെന്ത് സംഭവിക്കുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇതിന് ശാസ്ത്രജ്ഞർ നൽകുന്ന സാദ്ധ്യതകൾ ഇവയൊക്കെയാണ്.
 ഛിന്നഗ്രഹ മേഖല പിന്നിട്ട് കഴിഞ്ഞാൽ സൗരയൂഥത്തിന് ചുറ്റും കോടാനുകോടി വർഷങ്ങൾ ഭ്രമണം ചെയ്യാൻ കാറിനാകും.
അല്ലെങ്കിൽ ഇതിന് മുമ്പ് തന്നെ ഏതെങ്കിലും ബഹിരാകാശ വസ്‌തുവുമായി കൂട്ടിയിടിച്ച് കാർ തകരും. ഭൂമി, ചന്ദ്രൻ എന്നിവയുടെ അന്തരീക്ഷത്തിലെത്തി തകരാനുള്ള സാദ്ധ്യതയും ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല.
ബഹിരാകാശത്ത് ഓക്‌സിജന്റെയും ജലത്തിന്റെയും സാന്നിധ്യം ഇല്ലാത്തതിനാൽ കാർ തുരുമ്പെടുക്കാനുള്ള സാദ്ധ്യത കുറവാണ്.
എന്നാൽ അൾട്രാ വയലറ്റ് രശ്‌മികളുടെ സാന്നിധ്യം മൂലം കാറിന്റെ പെയിന്റിന് കാലക്രമേണ നാശം സംഭവിക്കും.
അനന്തകോടി വർഷങ്ങൾ ബഹിരാകാശത്ത് അലയുന്ന കാറിനെ കണ്ടെത്താൻ വർഷങ്ങൾക്ക് ശേഷം ആരെങ്കിലും ഇറങ്ങിത്തിരിക്കാനുള്ള സാദ്ധ്യത എലൻ മസ്‌ക് തള്ളിക്കളയുന്നില്ല. താൻ ജീവിച്ചിരിക്കുന്നെങ്കിൽ തീർച്ചയായും കാർ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more