1 GBP = 104.19

യുക്മ കായികമേളകൾക്ക് സൗത്ത് വെസ്റ്റ് റീജിയണിൽ തുടക്കം; സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 9ന് ആൻഡോവറിൽ

യുക്മ കായികമേളകൾക്ക് സൗത്ത് വെസ്റ്റ് റീജിയണിൽ തുടക്കം; സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 9ന് ആൻഡോവറിൽ

സാലിസ്ബറി: 2018 ലെ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പരിപാടികൾക്ക് കായികമേളയോടെ തുടക്കം. കായികമേള ജൂൺ 9 ന് ആൻഡോവറിൽ നടക്കും. ആൻഡോവറിലെ വെയ്‌ഹിൽ റോഡിലുള്ള ടെസ്റ്റ് വാലി കൗൺസിലിന്റെ അത്ലറ്റിക് ഗ്രൗണ്ടിലാണ് ഇക്കുറിയും റീജിയണൽ കായികമേള അരങ്ങേറുന്നത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ടെസ്റ്റ് വാലി അത്ലറ്റിക് ഗ്രൗണ്ട് സൗത്ത് വെസ്റ്റ് കായികമേളക്ക് വേദിയാകുന്നത്. മികച്ച ദേശീയ നിലവാരമുള്ള അത്ലറ്റിക് ട്രാക്കുകളും അനുബന്ധ സൗകര്യങ്ങളും റീജിയണിലെ എല്ലാ അംഗ അസ്സോസിയേഷനുകൾക്കും വളരെപ്പെട്ടന്ന് എത്തിച്ചേരാൻ കഴിയുന്നതും നിർലോഭമായ സഹകരണം നൽകുന്ന എ എം എ അംഗങ്ങളും അതിലുപരി ഏറ്റവും കുറഞ്ഞ നിരക്കുമാണ് വീണ്ടും ആൻഡോവർ തന്നെ തിരഞ്ഞെടുക്കാൻ കാരണമെന്ന് പ്രസിഡന്റ് വർഗ്ഗീസ് ചെറിയാനും സെക്രട്ടറി എം പി പദ്മരാജ് പറയുന്നു.

രാവിലെ ഒമ്പതരയോടെ നടക്കുന്ന കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും കായികമേളക്ക് തുടക്കമാകുക. യുക്മ റീജിയണൽ നാഷണൽ ഭാരവാഹികൾ പങ്കെടുക്കുന്ന ഉത്‌ഘാടന സമ്മേളനത്തിന് ശേഷം കൃത്യം പത്ത് മണിയോടെ തന്നെ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ ആരംഭിക്കും. ആറു വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിജയികളാകുന്നവർക്കാണ് ദേശീയ കായികമേളയിൽ മത്സരിക്കാൻ അവസരം ലഭിക്കുക. കഴിഞ്ഞ വർഷത്തെ ജേതാക്കളായ ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷനും സാലിസ്ബറി മലയാളി അസ്സോസിയേഷനും ഇക്കുറിയും സജീവമായി രംഗത്തുണ്ട്.

വിശാലമായ സൗജന്യ കാർ പാർക്കിങ് സൗകര്യവും മികച്ച സൗകര്യങ്ങളുമുള്ള ടെസ്റ്റ് വാലി ഗ്രൗണ്ടിൽ മിതമായ നിരക്കിൽ ഉച്ചഭക്ഷണവും സംഘാടകർ ഒരുക്കുന്നതായിരിക്കും. സൗത്ത് വെസ്റ്റ് റീജിയണിലെ മുഴുവൻ കായിക പ്രേമികളെയും കായികമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more