1 GBP = 103.14

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കായികമേള ഇന്ന് സൗത്താംപ്ടണില്‍

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍  കായികമേള ഇന്ന് സൗത്താംപ്ടണില്‍

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കായികമേള ഇന്ന് സൗത്താംപ്ടണിലെ സ്‌പോര്‍ട്‌സ് സെന്ററില്‍ അരങ്ങേറും. രാവിലെ പത്ത് മണിക്ക് റജിസ്‌ട്രേഷനോടെ ആരംഭിക്കുന്ന കായികമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ലാലു ആന്റണി അറിയിച്ചു. റീജിയണില്‍ പുതുതായി അംഗത്വമെടുത്ത അസോസിയേഷനുകള്‍ ഉള്‍പ്പെടെ ഇരുപതോളം സംഘടനകളിലെ കായികതാരങ്ങളാണ് മേളയില്‍ മാറ്റുരക്കുന്നത്.

മലയാളി അസോസിയേഷന്‍ സൗത്താംപ്‌ന്റൈ(MAS) സഹകരണത്തോടു കൂടി രാജ്യാന്തര നിലവാരമുള്ള സൗത്താംപ്ടണ്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന കായികമേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്കിയിരുന്നു. മിതമായ നിരക്കിലെ കേരളീയ വിഭവങ്ങളടങ്ങിയ ഭക്ഷണശാലയും മറ്റ് അനുബന്ധ സൗകര്യങ്ങളും കായികതാരങ്ങള്‍ക്കും മത്സരങ്ങള്‍ വീക്ഷിക്കാനെത്തുന്നവര്‍ക്കും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

കായികമേളയുടെ വിജയത്തിനായി ഏവരുടെയും പൂര്‍ണ്ണ സഹകരണമുണ്ടാകണമെന്ന് റീജിയണല്‍ ജനറല്‍ സെക്രട്ടറി അജിത് വെണ്മണി അഭ്യര്‍ത്ഥിച്ചു.

കായികമേള സംഘാടകസമിതി

രക്ഷാധികാരി – റോജിമോന്‍ വര്‍ഗ്ഗീസ്
ചെയര്‍മാന്‍ ലാലു ആന്റണി
വൈസ് ചെയര്‍മാന്‍ – ജോമി ജോയി
ജനറല്‍ കണ്‍വീനര്‍ – അജിത്ത് വെണ്‍മണി
പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ – ജോഷി ജേക്കബ്/ജോമോന്‍ കുന്നേല്‍
ഫിനാന്‍സ് കണ്‍വീനര്‍ – അനില്‍ വര്‍ഗ്ഗീസ്
ഓഫീസ് അഡ്മിന്‍ – മുരളി

റീജിയണിലെ അസോസിയേഷന്‍ പ്രസിഡന്റുമാരായ മനോജ് പിള്ള, ജോജി, അഭിലാഷ് ആബേല്‍, സിജു ജേക്കബ്, ജോസ്സ്, സ്റ്റാലിന്‍, ബിനോയി ചെറിയാന്‍, ജോമോന്‍, ജോ വര്‍ഗ്ഗീസ്, സെബാസ്റ്റ്യന്‍ എബ്രഹാം, സോനു ബിന്ധ്യാ, ജയശ്രീ, റ്റിനോ സെബാസ്റ്റ്യന്‍, ബിജു പോത്താനിക്കാട്, സനമ്മ ബെന്നി, സ്വരാജ്, ജോമോന്‍ എന്നിവരും മലയാളി അസോസിയേഷന്‍ സൗത്താംപ്‌ന്റൈ പ്രതിനിധികളായ മാത്യു വര്‍ഗ്ഗീസ്, ജോമി, സലിം ജോസ്, മുരളി, ബിനില്‍, സ്‌റ്റോയി, സിബി കുര്യന്‍, ജോഷി ലൂക്കോസ്, സ്മിതാ ബിജു, മെര്‍ലിന്‍ ഷിബു, ജോഷി സിബി, ഷിനോ ജോസ്സ്, ബാബു കുര്യന്‍, ബാബു വര്‍ക്കി, സിനോയി, റോബിന്‍ എബ്രഹാം, സിബി മാത്യു, റോയി, ഷിബു, അജിത്ത്, ബ്ലസ്സന്‍, ജാസ്മിന്‍, ബീനാ, ഡോണാ ലാലു എന്നിവരും അടങ്ങിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി മേളക്ക് നേതൃത്വം നല്‍കും.

സൗത്താംപ്ടണ്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ വിലാസം

Southampton Sports Centre,
Thornhill Road,
Bassett, Southampton,
SO16 7AY

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more