1 GBP = 103.71
breaking news

സൗത്താംപ്റ്റൻ റീജിയൺ അഭിഷേകാഗ്നി കൺവൻഷനായി ബോൺമൗത്ത് ഒരുങ്ങുന്നു . … …

സൗത്താംപ്റ്റൻ റീജിയൺ അഭിഷേകാഗ്നി കൺവൻഷനായി ബോൺമൗത്ത് ഒരുങ്ങുന്നു . … …

തോമസ്
സീറോ മലബാർ ഗ്രറ്റ് ബ്രിട്ടൺ രൂപതയുടെ അഭിവന്ദ്യ അധ്യക്ഷൻ ജോസഫ് സ്രാമ്പിയക്കൽ പിതാവ് രൂപകല്പന നൽകി റീജിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രഥമ രൂപത ബൈബിൾ കൺവൻഷൻ ഒക്ടോബർ മാസം 22 മുതൽ 29 വരെ രൂപതയുടെ കീഴിലുള്ള 8 റീജിയണുകളിലായി സംഘടിപ്പിച്ചിരിക്കുന്നു. ഒക്ടോബർ മാസം 27ന് നടക്കുന്ന സൗത്താംപ്റ്റൻ റീജിയൺ കൺവൻഷൻ ഒരുക്കിയിരിക്കുന്നത് ബോൺമൗത്തിലാണ് .
അനുഗ്രഹീത വചന പ്രഘോഷകനും സെഹിയോൻ മിനിസ്ടിയുടെ സ്ഥാപക ഡയറക്ടറും ആയ സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന ബൈബിൾ കൺവൻഷന്റെ ഒരുക്കത്തിനായി സെഹിയോൻ യുകെയുടെ ഹോം മിഷൻ ടീം അംഗങ്ങൾ ബോൺമൗത്തിലൂള്ള വിശ്വാസികളുടെ ഭവനങ്ങൾ സന്ദർശിച്ച് പ്രാർത്ഥനാ ശ്രുശൂഷകൾ നടത്തി. ആരാധനയും ജപമാല സമർപ്പണവും വിശുദ്ധ കുർബാനയും പ്രാർത്ഥനകളുമായി റീജിയന്റെ കീഴിലെ 28 കുർബ്ബാന സെന്ററിലെയും വിശ്വാസികൾ ഒരുങ്ങി കഴിഞ്ഞു.
ഈ വരുന്ന ശനിയാഴ്ച (21-10 – 17) വൈകുന്നേരം 7 മണി മുതൽ രാത്രി 12.30 വരെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ ബോൺമൗത്തിലെ എൻസ്ബറി പാർക്ക് പള്ളിയിൽ വച്ച് ഫാ. വിൻസന്റ് കൊരട്ടിപറമ്പിലിന്റെയും, ഫാ. അനീഷ് SJയുടെയും നേതൃത്വത്തിൽ മുഴുവൻ വിശ്വാസികൾക്കും പ്രത്യേകിച്ച് വോളന്റിയേഴ്സിനുമായി പ്രത്യേക പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്
ഒക്ടോബർ 27ന് സ്കൂൾ അവധി ആയതിനാൽ കുട്ടികൾക്കും കൗമാര പ്രായക്കാർക്കുമായി ഇംഗ്ലീഷിൽ പ്രത്യേക ധ്യാനം ഒരുക്കിയിട്ടുണ്ട്. വിശ്വാസികൾക്ക് കുമ്പസാരിക്കുന്നതിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും .
ജപമാല വണക്കത്തിനായി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന ഒക്ടോബർ മാസം നടക്കുന്ന ബൈബിൾ കൺവൻഷൻ ദൈവമാതാവിന്റെ പ്രത്യേക മാദ്ധ്യസ്ഥം തേടി രാവിലെ 9 മണിയക്ക് ജപമാല സമർപ്പണത്തോടെ ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് സമാപിക്കും.
ദൈവാനുഗ്രഹ സ്രോതസായി അഭിഷേകാഗ്നി കൺവൻഷൻ മാറുന്നതിനായി ഉപവാസ ശുശ്രൂഷയായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ ലഘൂ ഭക്ഷണം ആവശ്യമുള്ളവർ കൈയ്യിൽ കരുതേണ്ടതാണ് .
റീജിയന്റെ കീഴിലൂള്ള 28 കുർബ്ബാന സെന്ററിലെയും വിശ്വാസികൾ ആദ്യമായി ഒന്നിച്ച് ചേരുന്ന കൺവൻഷനിൽ 2000ൽ പരം വിശ്വാസികളെ കൺവൻഷനിൽ പ്രതീക്ഷിയ്ക്കുന്നതിനാൽ കാറുകൾക്കും കോച്ചുകൾക്കും പാർക്കിങ്ങിനായി പ്രത്യകം സ്ഥലങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . കൺവൻഷനിൽ പങ്കെടുക്കുന്നവർ കൺവൻഷൻ സെന്ററിൽ എത്തി കഴിഞ്ഞ് വോളന്റിയേഴ്സ് നൽകുന്ന നിർദേശാനുസരണം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. ഇംഗ്ലണ്ടിൽ പെയ്തിറങ്ങുന്ന ദൈവകൃപാനുഗ്രഹങ്ങൾക്ക് നേർസാക്ഷികളാകാനും അനുഗ്രഹങ്ങൾ സ്വീകരിച്ച് കൊണ്ട് ദൈവാനുഭവത്തിൽ ജ്വലിക്കുന്നതിനും വേണ്ടി മുഴുവൻ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ ഡയറക്ടർ ഫാ. ടോമി ചിറയ്ക്കൽ മണവാളൻ അറിയിച്ചു.
കൺവൻഷൻ സെന്ററിന്റെ അഡ്രസ്സ്
Bournemouth Life Centre .
713 Wimborne Road
Bournemouth
BH9 2AU
കൂടുതൽ വിവരങ്ങൾക്ക്
ഫാ. ടോമി ചിറയ്ക്കൽ മണവാളൻ: O7480730503

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more