1 GBP =
breaking news

യുക്മ കായികമേളകൾക്ക് ഇന്ന് തുടക്കമാകുന്നു; സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ഇന്ന് രാവിലെ ഒമ്പതര മണി മുതൽ ആൻഡോവറിൽ

യുക്മ കായികമേളകൾക്ക് ഇന്ന് തുടക്കമാകുന്നു; സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ഇന്ന് രാവിലെ ഒമ്പതര മണി മുതൽ ആൻഡോവറിൽ

സ്വന്തം ലേഖകൻ

ആൻഡോവർ: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളക്ക് ഇന്ന് രാവിലെ ഒമ്പതര മണി മുതൽ ആൻഡോവറിലെ ചാൾട്ടൻ സ്പോർട്ട്സ് ആൻഡ് ലെഷർ സെന്ററിൽ. രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന കായികമേളക്ക് വിവിധ അസോസിയേഷനുകൾ ചേർന്നൊരുക്കുന്ന കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും തുടക്കമാകുക. കായികമേളക്ക് വേണ്ടിയുള്ള അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞതായി പ്രസിഡന്റ് വർഗ്ഗീസ് ചെറിയാൻ, സെക്രട്ടറി എം പി പദ്മരാജ് തുടങ്ങിയവർ അറിയിച്ചു. മാർച്ച് പാസ്റ്റിന് ശേഷം നടക്കുന്ന ഹ്രസ്വമായ ഉത്‌ഘാടന ചടങ്ങുകൾക്ക് ശേഷം ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ ആരംഭിക്കുമെന്ന് സ്പോർട്സ് കൺവീനർ അനോജ് ചെറിയാൻ അറിയിച്ചു. രാജ്യാന്തര നിലവാരമുള്ള ട്രാക്കുകളും അനുബന്ധ സൗകര്യങ്ങളുമുള്ള ചാൾട്ടൻ ലെഷർ സെന്ററിൽ വിശാലമായ സൗജന്യ കാർ പാർക്കിങ് സൗകര്യവുമുണ്ട്. കായിക മേളയോടനുബന്ധിച്ച് മിതമായ നിരക്കിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതാണ്.

യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സുജു ജോസഫ്,യുക്മ നാഷണൽ എക്സിക്യു്ട്ടീവ് അംഗം ബിജു പെരിങ്ങത്തറ, മുൻ യുക്മ ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം, ടൂറിസം ക്ലബ് ചെയർമാൻ ടിറ്റോ തോമസ്, റീജിയൺ ഭാരവാഹികളായ ജിജി വിക്ടർ, അനോജ് ചെറിയാൻ, സജിമോൻ സേതു, കോശിയാ ജോസ് തുടങ്ങിയവർ സ്പോർട്സിന് നേതൃത്വം നൽകുമെന്ന് റീജിയണൽ പ്രസിഡന്റ് വർഗ്ഗീസ് ചെറിയാൻ അറിയിച്ചു. യുക്മ സൗത്ത് വെസ്റ്റ് റീജിയൺ സ്പോർട്സ് വിജയിപ്പിക്കുവാൻ മുൻകൈയ്യെടുക്കണമെന്ന് എല്ലാ അംഗ അസോസിയേഷൻ ഭാരവാഹികളോടും റീജിയൻ നേതൃത്വം അഭ്യർത്ഥിച്ചു.

കായികമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം

CHALTON SPORTS &LEISURE CENTRE
CHALTON, ANDOVER
SP10 3LF

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more