1 GBP = 104.17

യുക്മ റീജിയണൽ കായികമേളകൾക്ക് തുടക്കമിട്ട് സൗത്ത് വെസ്റ്റ് റീജിയൺ; യുക്മ സൗത്ത് വെസ്റ്റ് സ്പോർട്സ് ജൂൺ 9 ന് ആൻഡോവറിൽ…

യുക്മ റീജിയണൽ കായികമേളകൾക്ക് തുടക്കമിട്ട് സൗത്ത് വെസ്റ്റ് റീജിയൺ; യുക്മ സൗത്ത് വെസ്റ്റ് സ്പോർട്സ് ജൂൺ 9 ന് ആൻഡോവറിൽ…
ആൻഡോവർ മലയാളി അസോസിയേഷൻ അതിയേത്വം വഹിക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് ജൂൺ 9 ന് ശനിയാഴ്ച ആൻഡോവറിലെ ചാൾട്ടൻ സ്പോർട്ട്സ് ആൻഡ് ലെഷർ സെന്ററിൽ വച്ച് നടക്കും.  രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന സ്പോർട്സിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ പേരു വിവരം ജൂൺ 4 ന് മുൻപായി റീജിയണൽ കമ്മിറ്റിയുടെ ഔദ്യോഗിക ഇ മെയിലിൽ അയച്ചുകൊടുക്കേണ്ടണ്ടതാണ്. ജൂൺ ആറിന് രാത്രി എട്ടുമണി വരെ അവസാന വട്ട എൻട്രികൾക്ക് അവസരം നൽകിയിട്ടുണ്ടെങ്കിലും നൽകിയിട്ടുണ്ടെങ്കിലും ശേഷം ലഭിക്കുന്ന എൻട്രികൾക്ക് പ്രത്യേക ഫീസ്ഈടാക്കുന്നതാണ്. അതിനാൽ തന്നെ എല്ലാ അസോസിയേഷൻ ഭാരവാഹികളും സമയബന്ധിതമായി ലിസ്റ്റ് അയക്കുവാൻ മുൻകൈയ്യെടുക്കണമെന്ന് റീജിയണൽ ജനറൽ സെക്രട്ടറി എം.പി. പത്മരാജ്  അഭ്യർത്ഥിച്ചു. കായിക മേളയോടനുബന്ധിച്ച് മിതമായ നിരക്കിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതാണ്.
യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സുജു ജോസഫ്,യുക്മ നാഷണൽ എക്സിക്യു്ട്ടീവ് അംഗം ബിജു പെരിങ്ങത്തറ, മുൻ യുക്മ ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം, ടൂറിസം ക്ലബ് ചെയർമാൻ ടിറ്റോ തോമസ്, റീജിയൺ ഭാരവാഹികളായ ജിജി വിക്ടർ, അനോജ് ചെറിയാൻ, സജിമോൻ സേതു, കോശിയാ ജോസ് തുടങ്ങിയവർ സ്പോർട്സിന് നേതൃത്വം റീജിയണൽ പ്രസിഡന്റ് വർഗ്ഗീസ് ചെറിയാൻ അറിയിച്ചു. യുക്മ സൗത്ത് വെസ്റ്റ് റീജിയൺ സ്പോർട്സ് വിജയിപ്പിക്കുവാൻ മുൻകൈയ്യെടുക്കണമെന്ന് എല്ലാ അംഗ അസോസിയേഷൻ നേതൃത്വത്തോടും റീജിയൻ നേതൃത്വം അഭ്യർത്ഥിച്ചു. ജൂൺ 9 ന് ആൻഡോവറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more